ഇന്ത്യയുടെ ഭാവിയെപ്പറ്റിയുള്ള അന്വേഷണങ്ങളില്‍ വഴി കാണിക്കുന്ന ഭരണകൂടമാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ബിനോയ് വിശ്വം എംപി. നയങ്ങളിലും സമീപനങ്ങളിലും ആശയങ്ങളിലും പുലര്‍ത്തേണ്ട വ്യത്യസ്തതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇടതുപക്ഷ സര്‍ക്കാരിനുണ്ട്. അതിനാലാണ് എല്ലാ മേഖലകളെയും പോലെ പ്രവാസി വിഷയങ്ങളിലും ഈ സര്‍ക്കാര്‍ ഭൂരിപക്ഷം വരുന്ന മനുഷ്യരെപ്പറ്റിയുള്ള കരുതലും ചിന്തയും നയങ്ങളുടെ അടിസ്ഥാനമാക്കി മാറ്റിയത്.
നോര്‍ക്കയുടെ സംരംഭങ്ങള്‍, ലോകകേരളസഭ, പ്രവാസി ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമനിധി തുടങ്ങിയവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് കേരള സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മുന്നില്‍ വ്യത്യസ്തമായ വഴിയാണ് തുറക്കാന്‍ ശ്രമിക്കുന്നത് എന്നാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ബിനോയ് വിശ്വം പറഞ്ഞു.
പ്രവാസി ഭാരത് ദിവസ് മാമാങ്കം കണക്കെ വര്‍ഷാവര്‍ഷം കേന്ദ്രസര്‍ക്കാര്‍ കൊണ്ടാടാറുണ്ട്. എന്നാല്‍ പ്രവാസികളുടെ യഥാര്‍ത്ഥ ജീവിതപ്രശ്നം എന്താണെന്ന് പ്രവാസി ഭാരത് ദിവസ് ശ്രദ്ധിക്കാറില്ല. കേന്ദ്രസര്‍ക്കാര്‍ പ്രവാസികളായി കാണുന്നത് അവരിലെ ഭാഗ്യവാന്മാരെ മാത്രമാണെന്നും ആ നയം തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം എംപി കൂട്ടിച്ചേര്‍ത്തു.
English Summary;LDF Government Guide: Binoy Vishwam MP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.