25 April 2024, Thursday

Related news

February 22, 2024
February 4, 2024
January 8, 2024
January 7, 2024
December 30, 2023
December 26, 2023
December 11, 2023
July 20, 2023
June 24, 2023
June 23, 2023

മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങി; വളർത്തുനായയെ കൊന്നു

Janayugom Webdesk
പാലക്കാട്
January 31, 2023 1:07 pm

പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങി. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നതും പുലി ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് വളർത്തുനായയെ പുലി ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ നായയെ ആക്രമിച്ച ജീവി ഓടി മറയുകയായിരുന്നു. ആക്രമണം നടത്തിയത് പുലിയാണെന്ന് സംശയം അരിയിച്ചതോടെ ടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

കാൽപാടും നായയുടെ ദേഹത്തെ മുറിവും പരിശോധിച്ച ശേഷമാണ് പുലി തന്നെയാണ് ആക്രമിച്ചതെന്ന് ഉറപ്പിച്ചത്. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു

മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പിന്‍റെ വീട്ടിലെ കോഴിക്കൂട്ടിൽ ആണ് കഴിഞ്ഞ ദിവസം പുലി കുടുങ്ങിയത്. പിന്നീട് കൂടിനു പുറത്തെത്തിക്കാൻ മയക്കുവെടിവയ്ക്കും മുമ്പ് തന്നെ ക്യാപ്ച്ചർ മയോപതി ബാധിച്ച് പുലി ചത്തിരുന്നു.

Eng­lish Sum­ma­ry: leop­ard again in mannarkad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.