7 May 2024, Tuesday

Related news

February 22, 2024
February 22, 2024
January 28, 2024
January 24, 2024
January 22, 2024
January 22, 2024
January 21, 2024
January 20, 2024
January 19, 2024
January 13, 2024

ശബരിമലയിൽ എണ്ണിതിട്ടപെടുത്തിയ ഭണ്ഡാരത്തിൽ കുറവ്‌; ദേവസ്വം ബോർഡ്‌ ധനലക്ഷ്‌മിബാങ്ക്‌ ജനറൽ മാനേജരുടെ റിപ്പോർട്ട്‌ തേടി

Janayugom Webdesk
തിരുവനന്തപുരം
December 16, 2021 11:51 am

ഭണ്ഡാരത്തിൽനിന്നും എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്ക് നൽകാൻ തയ്യാറാക്കിയ നോട്ടുകെട്ടുകളിൽ പിശക്‌ കണ്ടെത്തിയ സംഭവത്തിൽ ദേവസ്വം ബോർഡ്‌ ധനലക്ഷ്‌മി ബാങ്ക്‌ ജനറൽ മാനേജരുടെ റിപ്പോർട്ട്‌ തേടി. 

സംഭവത്തിൽ എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ദേവസ്വം ബോർഡ്‌ ബാങ്ക്‌ ജനറൽ മാനേജരുടെ റിപ്പോർട്ട്‌ തേടിയത്‌. കാണിക്കയായും മറ്റ് നടവരവുകളുമായി ശബരിമലയിൽ ലഭിക്കുകയും ഭണ്ഡാരത്തിൽ എണ്ണി തിട്ടപ്പെടുത്തി കെട്ടുകളാക്കി മാറ്റുകയും ചെയ്‌ത നോട്ടുകെട്ടുകളിലാണ്‌ എണ്ണത്തിൽ വ്യത്യാസം കണ്ടെത്തിയത്.10, 20, 50 രൂപയുടെ നൂറ്‌ എണ്ണം വീതമുള്ള കെട്ടുകളിൽ ചിലതിൽ എണ്ണത്തിൽ കുറവും കൂടുതലും കണ്ടെത്തുകയായിരുന്നു.

മെഷീൻ മുഖേന എണ്ണിതിട്ടപെടുത്തിയ നോട്ടുകളിലാണ്‌ പിശക്‌ കണ്ടെത്തിയത്‌. എന്നാൽ 100, 500 രൂപയുടെ കെട്ടുകളിൽ വ്യത്യാസം ഇല്ലായിരുന്നു. നെയ്യ്‌, ഭസ്‌മം, മഞ്ഞൾ തുടങ്ങിയ പറ്റിയ ചെറിയ തുകകളുടെ നോട്ടുകൾ മെഷീനുകളുപയോഗിച്ച്‌ എണ്ണിയതിൽ യന്ത്രസംവിധാനത്തിന് വന്ന തകരാറാകാം പിശകിന്‌ ഇടയാക്കിയതെന്നാണ്‌ സൂചന. ബാങ്ക്‌ ജീവനക്കാർ എണ്ണിതിട്ടപെടുത്തിയ തുകയിലെ വ്യത്യാസം ദേവസ്വം ജീവനക്കാരാണ്‌ കണ്ടെത്തിയത്‌. 

എന്നാൽ ഇത്‌ സംബന്ധിച്ചും തെറ്റായ പ്രചാരണം ഉണ്ടായി.മെഷീനുകളിൽ സാങ്കേതിക പിഴവ്‌ സംശയിച്ചതിനെ തുടർന്ന്‌ പുതിയ മെഷീനുകൾ എത്തിച്ചാണ്‌ ഇപ്പോൾ നോട്ടുകൾ എണ്ണുന്നത്‌. ഇത്‌ ക്രമമാകും വരെ ജീവനക്കാരെ ഉപയോഗിച്ച്‌ കൈകൊണ്ടും നോട്ടുകൾ എണ്ണിതിട്ടപെടുത്താൻ ദേവസ്വം ബോർഡ്‌ നിർദ്ദേശിച്ചിട്ടുണ്ട്‌. ഇതിനായി കൂടുതൽ ജീവനക്കാരെയും ഇവിടെ നിയോഗിച്ചു. ബാങ്കിന്റെ റിപ്പോർട്ട്‌ ലഭിച്ച ശേഷമാകും ഇത്‌ സംബന്ധിച്ച്‌ കൂടുതൽ നടപടികളുണ്ടാകുക.

Eng­lish Sum­ma­ry: Less than the enu­mer­at­ed trea­sure in Sabari­mala; Devas­wom Board seeks report of Gen­er­al Man­ag­er, Dhan­lax­mi Bank

You may also like this video:

src=“https://www.youtube.com/embed/8Jay-RiN_tc” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.