16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 16, 2025
February 15, 2025
January 18, 2025
December 26, 2024
December 26, 2024
December 15, 2024
December 13, 2024
November 9, 2024
November 6, 2024

അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചവരെ ഓർക്കാം ; ഇന്ന് ലോക അധ്യാപക ദിനം

Janayugom Webdesk
October 5, 2024 6:00 am

റിവിന്റെ ലോകത്തേക്ക് കൈപിടിച്ച ഗുരുക്കന്മാരെ ആദരിക്കുന്നതിനായി ലോകം മുഴുവൻ ആഘോഷിക്കുന്ന ദിനമാണ് ലോക അധ്യാപക ദിനം. ലോകത്ത് അഞ്ചു കോടിയിലേറെ അദ്ധ്യാപകരുണ്ട്. സമൂഹത്തിന് അവർ നൽകുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓർക്കാനാണ് ഐക്യരാഷ്‌ട്ര ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്), ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐ‌എൽ‌ഒ), വിദ്യാഭ്യാസ ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചു കൊണ്ട് ഐക്യരാഷ്‌ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) ലോക അധ്യാപക ദിനം ആഘോഷിക്കുന്നത്. 1966 ഒക്ടോബർ 5ന് അധ്യാപകരുടെ പദവി സംബന്ധിച്ച് യുനസ്‌കോ നടത്തിയ അന്താരാഷ്‌ട്ര സമ്മേളനത്തിന്റെ ഓർമക്കായാണ് ഈ ദിനം അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്. യുനെസ്കോയുടെ അഭിപ്രായത്തിൽ, ലോക അദ്ധ്യാപക ദിനം നേട്ടങ്ങളുടെ കണക്ക് എടുക്കുന്നതിനും ‚അധ്യാപകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കൂടുതൽ പഠിക്കാനും, ആഗോളതലത്തിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അധ്യാപകർ വഹിച്ച പങ്കിനെകുറിച്ചു അവബോധം സൃഷ്ടിക്കുവാനുമാണ്. ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിൽ ലോക അധ്യാപക ദിനം വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. കാരണം അവർ അവരുടെ അധ്യാപകർക്കും മാർഗ്ഗദർശികൾക്കും ജീവിതത്തിന്റെ വഴികാട്ടികൾക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ദിവസമാണിത്.

         

ഇന്ത്യയിൽ ദേശിയ അധ്യാപക ദിനവും ലോക അധ്യാപക ദിനവും

ഇന്ത്യയിൽ അധ്യാപകരെ ഓർക്കാൻ ദിനങ്ങൾ 2 ആണ്. സെപ്റ്റംബർ 5 ന് ദേശിയ അധ്യാപക ദിനവും ഒക്‌ടോബർ 5 ന് ലോക അധ്യാപക ദിനവും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് സെപ്റ്റംബർ 5 . അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത്. ഇതിന് പിന്നിൽ ഒരു കഥയുമുണ്ട്. ചെന്നൈ പ്രസിഡൻസി കോളേജിലും കൽക്കട്ട യൂണിവേഴ്‌സിറ്റിയിലും ഉൾപ്പെടെ വിവിധ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പ്രൊഫസറായി . ഡോ എസ്. രാധാകൃഷ്ണൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. 1909 ഏപ്രിലിൽ അദ്ദേഹത്തിന് മദ്രാസ് പ്രസിഡൻസി കോളേജിലെ ഫിലോസഫി വിഭാഗത്തിൽ നിയമനം ലഭിച്ചു. 1918‑ൽ മൈസൂർ മഹാരാജാസ് കോളേജിലുമെത്തി. 1936‑ൽ അദ്ദേഹത്തിന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ക്ഷണം ലഭിച്ചു. 1939‑ൽ ഡോ രാധാകൃഷ്ണൻ ബ്രിട്ടീഷ് അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1946 മുതൽ 1952 വരെ യുനെസ്കോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രവർത്തിച്ചു. 1949 മുതൽ 1952 വരെ സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസഡറായും അദ്ദേഹം സേവമനുഷ്ഠിച്ചു. 1952‑ൽ ഡോ എസ് രാധാകൃഷ്ണൻ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായി നിയമിതനായി. 1962‑ൽ അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായി . രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ‍ ചിലർ അദ്ദേഹത്തെ സമീപിച്ചു. ‌ അതിനനുവദിക്കുന്നതിനു പകരം ഈ ദിവസം അധ്യാപക ദിനമായി ആചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതോടെയാണ് ഇന്ത്യയിൽ സെപ്റ്റംബർ 5 ന് ദേശിയ അധ്യാപക ദിനമായി ആചരിക്കാൻ തുടങ്ങിയത്.

വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ അധ്യാപക ദിനം

 

വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് അധ്യാപക ദിനം. യു എൻ ഔദ്യോഗികമായി ഒക്ടോബർ 5 നാണ് ഈ ദിനം ആഘോഷിക്കുന്നതെങ്കിൽ ഇന്ത്യക്കാർ സെപ്റ്റംബർ 5നും . ഒട്ടുമിക്ക ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും സെപ്റ്റബര്‍ 11‑നാണ് അധ്യാപക ദിനം അഘോഷിക്കുന്നത്. അമേരിക്കയില്‍ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപകദിനം. ചൈനയിൽ പലദിവസങ്ങളിലും അധ്യാപകദിനം അഘോഷിച്ചിട്ടുണ്ട്. തായ്‌വാനില്‍ കണ്‍ഫ്യൂഷസിന്റെ ജന്മദിനത്തില്‍ ആണ് അധ്യാപകദിനാഘോഷം. തായ്‌ലൻഡിൽ ജനുവരി 16നാണ് അധ്യാപകദിനം. അർജന്റീനയിൽ രാഷ്ട്രപതി ഡോ. മിന്‍ഗോ ഫാസ്റ്റിനൊ സാര്‍മിയേന്റായുടെ ചരമദിനമാണ് അധ്യാപകദിനം. ബ്രസീലില്‍ ഒക്ടോബര്‍ 15നാണ് അധ്യാപകദിനം. പെദ്രോ ചക്രവര്‍ത്തി സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്കൂളുകള്‍ നിർമിക്കാന്‍ നിയമം ഉണ്ടാക്കിയ ദിവസമാണിത്. ഒമാന്‍, സിറിയ, ഈജിപ്ത്, ലിബിയ, ഖത്തര്‍, യമന്‍, തുനീഷ്യ, ജോർഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫെബ്രുവരി 28നാണ് അധ്യാപകദിനം.

Kerala State - Students Savings Scheme

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.