16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 7, 2024
July 29, 2024
June 14, 2024
May 14, 2024
April 16, 2024
April 16, 2024
January 15, 2024
July 25, 2023
May 13, 2023
May 12, 2023

ഞങ്ങളുടെ ജീവിതം നരകതുല്യം; ഡല്‍ഹി ദുരന്തങ്ങള്‍ക്കുപിന്നാലെ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി വിദ്യാര്‍ത്ഥി

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2024 9:54 pm

കോച്ചിങ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാ‍ർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് ‍ഡി വൈ ചന്ദ്രചൂഢിന് കത്തെഴുതി വിദ്യാർത്ഥി. നേരിടുന്ന ദുരിത ജീവിതം തുറന്ന് പറഞ്ഞാണ് കത്ത്. രാജേന്ദ്ര നഗർ, മുഖർജി ന​ഗർ, തുടങ്ങിയ ഏരിയകളിൽ ഓടകളുടെ നിർമ്മാണത്തിലെ പ്രശ്നങ്ങളും മുൻസിപ്പൽ കോർപ്പറേഷന്റെ അവ​ഗണനയുമാണ് പ്രദേശം നേരിടുന്ന വെള്ളക്കെട്ടിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ കത്തിൽ വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആ​വശ്യപ്പെട്ടു. അവിനാഷ് ​ദുബെ എന്ന വിദ്യാർത്ഥിയാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കത്ത് ഹർജിയായി പരി​ഗണിക്കണോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തിട്ടില്ല. 

മുനിസിപ്പൽ കോർപ്പറേഷന്റെ അനാസ്ഥ കാരണം എല്ലാ വർഷവും മുഖർജി ന​ഗറിലും രാജേന്ദ്രന​ഗറിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. കാൽമുട്ട് വരെ മുങ്ങുന്ന അഴുക്ക് വെള്ളത്തിലൂടെ വേണം ഞങ്ങൾക്ക് നടക്കാൻ. നര​ക ജീവിതം ജീവിച്ചാണ് ഞങ്ങളെപ്പോലെയുള്ള വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതെന്നും കത്തിൽ അവിനാഷ് ദുബെ പറയുന്നു. 

ഓടകളുടെ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ മഴ പെയ്താൽ വെള്ളവും ഓടയിലെ അഴുക്കും കൂടിക്കലർന്ന് റോഡ് വെള്ളക്കെട്ടിലാകുന്നു. ഈ മലിനജലം വീടുകളിലേക്കും കയറുന്നുണ്ടെന്നും ദുബെ ചൂണ്ടിക്കാട്ടി. കൃമികളെപ്പോലെയുള്ള ജീവിതം ജീവിക്കാൻ മുൻസിപ്പൽ കോർപ്പറേഷനും ഡൽഹി സർക്കാരും ഞങ്ങളെ നിർബന്ധിതരാക്കുകയാണ്… ആരോ​ഗ്യകരമായ ജീവിതം മുന്നോട്ട് നയിച്ചുകൊണ്ട് പഠനം നടത്തുക എന്നത് ഞങ്ങളുടെ മൗലികാവകാശമാണ്. സംഭവത്തിൽ നടപടി സ്വീകരിക്കാൻ സർക്കാരിന് ഉത്തരവ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 

Eng­lish Sum­ma­ry: like hell; Stu­den­t’s Let­ter to Chief Justice

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.