9 July 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 22, 2025
February 14, 2025
September 7, 2024
July 29, 2024
July 17, 2024
June 14, 2024
May 14, 2024
April 16, 2024
April 16, 2024
April 3, 2024

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2024 2:48 pm

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം സ്ഥാനം. അമിനേഷ് പ്രധാന് രണ്ടാം റാങ്കും ദൊനുരൂ അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. ഐഐടി കാണ്‍പൂരില്‍ നിന്ന് ഇലക്ട്രിക് എന്‍ജിനീയറിങ് ബിടെക് ബിരുദം നേടിയതിന് ശേഷമാണ് ശ്രീവാസ്തവ സിവില്‍ സര്‍വീസ് പഠനത്തിനായി മുന്നിട്ടിറങ്ങിയത്. അനിമേഷ് പ്രധാന്‍ എന്‍ഐടി റൗര്‍കേലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം നേടിയ പ്രധാന്‍ സോഷ്യോളജിയാണ് ഓപ്ഷണല്‍ വിഷയമായി എടുത്തിരിക്കുന്നത്. 

664 പുരുഷന്മാരും 352 സ്ത്രീകളുമുള്‍പ്പെടെ 1016 പേര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആദ്യ അഞ്ചില്‍ മൂന്നുപേരും സ്ത്രീകളാണ്. എന്നാല്‍ ആദ്യ 25 പേരില്‍ പത്തെണ്ണം സ്ത്രീകളും ബാക്കി പുരുഷന്മാണ്, ജനറല്‍ വിഭാഗത്തില്‍ 347, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നും 115, മറ്റ് പിന്നോക്ക വിഭാഗത്തിലെ 303, പട്ടിക ജാതി 165, പട്ടിക വര്‍ഗ്ഗം 86 ഉള്‍പ്പെടെ വിജയികളായി. 

Eng­lish Summary:Civil Ser­vice Exam Result Declared

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.