ഹിമാചല്‍പ്രദേശില്‍വീണ്ടും അധികാരത്തില്‍ എത്താനുള്ള പരിശ്രമിത്തിനിടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ പാര്‍ട്ടിയില്‍ വന്‍പൊട്ടിത്തെറി.ഭരണവിരുദ്ധ വികരാത്തിനൊപ്പം സ്ഥാനാര്‍ത്ഥിപട്ടികയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അതൃപ്തിയും തെല്ലൊന്നുമല്ല ബിജെപി നേതൃത്വത്തെ ഉലയ്ക്കുന്നത്
പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെ സംസ്ഥാനമെന്ന പ്രത്യേകത കൂടി ഉണ്ട്. ഇവിടെ പരാജയം സംഭവിച്ചാല്‍ അതു നദ്ദയെ മാത്രമല്ല, അമിത്-മോഡി കൂടുകെട്ടിനെയാണ് ബാധിക്കുന്നത്. കുടുംബവാഴ്ച കേന്ദ്രീകരിച്ചാണെങ്കിലും ഭരണം നിലനിർത്തണമെന്നാണ് ബിജെപിയുടെ വാദമെന്ന ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നുണ്ട്.
മുതിർന്ന നേതാക്കൾക്ക് ടിക്കറ്റ് നിഷേധിച്ചതും കുടുംബവാഴ്ച്ചയും സ്ത്രീപ്രാധിനിത്യക്കുറവും ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിലെ കലഹമെന്നാണ് റിപ്പോർട്ട്.സിറ്റിങ് എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ച് പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങളും ഇതിന് പിന്നാലെ നടക്കുന്നുണ്ട്.
മന്ത്രി മഹേന്ദർ സിങ് താക്കൂറിന്റെ മകൻ രജത് താക്കൂറിന് മാണ്ഡി ജില്ലയിലെ ധരംപൂർ സീറ്റിൽ ടിക്കറ്റ് നൽകിയതാണ് ഒരുവിഭാഗം നേതാക്കളെ പ്രകോപിച്ചത്.
1989 മുതൽ ഠാക്കൂർ ഈ സീറ്റിൽ മത്സരിക്കുന്നുണ്ട്.മാണ്ഡി (സദർ) സീറ്റിൽ മുൻ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകനും സിറ്റിങ് എംഎൽഎയുമായ അനിൽ ശർമയ്‌ക്കാണ് ടിക്കറ്റ് നൽകിയത്.പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവർക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. പുതിയ സ്ഥാനാർത്ഥി പട്ടിക അനുസരിച്ച് മുഖ്യമന്ത്രി ജയറാം താക്കൂർ സെറാജിലും മുൻ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകൻ അനിൽ ശർമ മാണ്ഡിയിലും സത്പാൽ സിങ് സത്തി ഉനയിലും മത്സരിക്കും.62 പേരടങ്ങിയ പട്ടികയാണ് പാർട്ടി പുറത്തിറക്കിയിരിക്കുന്നത്.
അഞ്ച് വനിതാ സ്ഥാനാർഥികളും ആദ്യ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പട്ടിക പുറത്തിറക്കിയത്.അഞ്ച് വനിതകൾക്കും 11 പട്ടികജാതി സ്ഥാനാർഥികൾക്കും എട്ട് പട്ടികവർഗക്കാർക്കും ബി.ജെ.പി ടിക്കറ്റ് നൽകിയിട്ടുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് ലിസ്റ്റിൽ ഇടംപിടിച്ചവരുൾപ്പെടെ 19 പുതുമുഖങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം കോൺഗ്രസും സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു.
46 പേരുടെ പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്. നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രിയെ ഉന ജില്ലയിലെ ഹരോളിയിൽ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം.മുൻ സംസ്ഥാന മന്ത്രിയും എഐസിസി മുൻസെക്രട്ടറിയുമായ ആശാ കുമാരിയെ ഡൽഹൗസി സീറ്റിൽ നിന്നാണ് പാർട്ടി മത്സരിപ്പിക്കുക. ഒക്ടോബർ 25 ന് ആണ് സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.സംസ്ഥാനത്ത് നവംബർ 12 നായിരിക്കും പോളിങ് നടക്കുക. ഡിസംബർ 8ന് ഫലം പ്രഖ്യാപിക്കും.
English Summary:
List of Candidates in Himachal Pradesh; Dissatisfaction with BJP is growing
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.