ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷൻ എൽഡിഎഫ് നിലനിർത്തി . എല്‍ഡിഎഫ് 3672, യുഡിഎഫ് 3209,ബിജെപി 600 എന്നിങ്ങനെയാണ് ലീഡ് നില. എൽഡിഎഫിലെ നന്ദുരാജ് വിജയിച്ചു (lead 463)
വിദുര പഞ്ചായത്ത് പൊന്നാംചുണ്ട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐലെ എസ് രവികുമാര്‍ വിജയിച്ചു. കോണ്‍ഗ്രസിലെ പ്രേം ഗോപകുമാറിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ എല്‍ വി വിപിന്‍ യുഡിഎഫിന്റെ ദുര്‍നയങ്ങളില്‍ പ്രതിഷേധിച്ച് രാജിവച്ചതിനെതുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. 1705 വോട്ടര്‍മാരുള്ള വാര്‍ഡില്‍ കഴിഞ്ഞ തവണ 149 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. ജെ എസ് സുരേഷ് കുമാര്‍ ബിജെപിക്കുവേണ്ടി മത്സരിച്ചു.
പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ നഗരസഭ പതിനാലാം ഡിവിഷന്‍ ഇടപ്പിള്ളിച്ചിറയില്‍ സിപിഐ എമ്മിലെ ഡോ. അജേഷ് മനോഹര്‍ വിജയിച്ചു.
കൊച്ചിന്‍ കോര്‍പറേഷന്‍ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ശിവന്‍ വിജയിച്ചു.
പാലക്കാട് തരൂര്‍ ഒന്നാംവാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സന്ധ്യ 153 വോട്ടിന് വിജയിച്ചു.
പാലക്കാട് ഓങ്ങന്നൂര്‍ 8-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ അശോകന്‍ വിജയിച്ചു.
കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആദര്‍ശ് ജോസഫ് വിജയിച്ചു.
കോട്ടം കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജി അനില്‍കുമാര്‍ വിജയിച്ചു.
തിരുവനന്തപുരം കോര്പറേഷനിലെ വെട്ടുകാട് വാര്ഡില് നിന്ന് സിപിഐ എം സ്ഥാനാര്ഥി ക്ലൈനസ് റൊസാരിയൊ വിജയിച്ചു.
എരുവേശ്ശി പഞ്ചായത്ത് കൊള്ളമുക്ക് വാര്‍ഡ് ഉപതൊരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയി ജോണ്‍ കെ 126 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പാലക്കാട് കുഴൽമന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ഇ സോമദാസ് വിജയിച്ചു.
എരുത്തേമ്പതി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മൂങ്കില്‍മടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ പി രമേഷ്‌കുമാര്‍ വിജയിച്ചു.
മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുനു ജോര്‍ജ് വിജയിച്ചു.
കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ബാബു വിജയിച്ചു.
ചിതറ സത്യമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ആശ 16 വോട്ടിന് വിജയിച്ചു.
കോഴിക്കോട് ഉണ്ണികുളം വാര്‍ഡ് 15ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒഎം ശശീന്ദ്രന്‍ വിജയിച്ചു.
കോട്ടയം മാഞ്ഞൂര്‍ വാര്‍ഡ് 12ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുനു ജോര്‍ജ് വിജയിച്ചു.
ഇരിങ്ങാലക്കുട ചാലാംപാടം 18-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മിനി ചാക്കോള വിജയിച്ചു.
മലപ്പുറം തിരുവാലി ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അല്ലേക്കാട് അജീസ് വിജയിച്ചു.
കൊല്ലം തേവലക്കര മൂന്നാം വാര്‍ഡില്‍ യുഡിഎഫ്, ആര്‍എസ്പി സ്ഥാനാര്‍ത്ഥി ജി പ്രദീപ് കുമാര്‍ വിജയിച്ചു.
മക്കരപ്പറമ്പ ഒന്നാംവാര്‍ഡില്‍ മുസ്ലീം ലീഗിലെ സി ഗഫൂര്‍ വിജയിച്ചു.
ആലത്തൂര്‍ എരിമയൂര്‍ ഒന്നാംവാര്‍ഡ് അരീക്കോഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അമീര്‍ പി വിജയിച്ചു.
ഇടമലക്കുടി ഗ്രാമ പഞ്ചായത്തില് ബിജെപി സ്ഥാനാര്ത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന് ജയിച്ചു.
തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം വാർഡ് സജീസ് അല്ലേക്കാടൻ 106 വോട്ടിന് വിജയിച്ചു.
കാലടി പഞ്ചായത്തിലെ ചാലപ്പുറം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി എം രജിത വിജയിച്ചു.
ഉണ്ണികുളം പഞ്ചായത്തിൽ 15ാം വാർഡ് വളളിയോത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ ഒ എം ശശീന്ദ്രൻ വിജയിച്ചു.
സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 75.06 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 32 വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരാണ് ഉണ്ടായിരുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വോട്ടെടുപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.