നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി അര്‍ധ രാത്രിയില്‍ വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറി. വെള്ളിയാഴ്ച രാത്രി 11.30നാണ് വന്‍ അപകടം ഉണ്ടായത്. കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ചേമ്പളം കൊച്ചുപുരയ്ക്കല്‍ ഏപ്പച്ചന്റെ വീടിന്റെ മതിലും ഗേറ്റും തകര്‍ത്താണ് ടോറസ് ലോറി ഇടിച്ച് കയറിയത്. ലോറി മരത്തിലിടിച്ച് നിന്നത് വന്‍ ദുരന്തം ഒഴിവാക്കി. തിരുച്ചിയില്‍ നിന്ന് പൂപ്പാറയ്ക്ക് സിമന്റ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. 30 ടണ്‍ സിമന്റ് ലോറിക്കുള്ളിലുണ്ടായിരുന്നു.
വട്ടപ്പാറയ്ക്കും ചേമ്പളത്തിനുമിടയില്‍ കുത്തിറക്കത്തില്‍ അമിത വേഗതയിലെത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നു. ലോറി മുന്നോട്ട് നിങ്ങിയിരുന്നെങ്കില്‍ തൊട്ടു താഴെയുളള വീടിന് മുകളിലേയ്ക്ക് പതിക്കുമായിരുന്നു. വളവ് തിരിയുന്നതിനിടെ അമിത വേഗതയില്‍ 2 കാറുകള്‍ എത്തി. എന്നാല്‍ പിന്നീട് കാറിലെത്തിയവര്‍ സ്ഥലം വിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
English Summary: lorry lost control rammed in to house; no injured
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.