22 December 2024, Sunday
KSFE Galaxy Chits Banner 2

പ്രണയ രൂപാന്തരം

ജയൻ അവണൂർ
August 21, 2022 7:50 am

പുലർച്ചെ
അഞ്ചിനെഴുന്നേറ്റ്,
ഞാൻ നിനക്കയച്ച
ഗുഡ് മോണിംഗ്
മറുപടിയില്ലാതെ
മരവിച്ചു കിടപ്പാണ്.
ഓൺലൈനിൽ
നീ
വരികയും പോവുകയും ചെയ്തിട്ടും…?
ഞാനയച്ച
ഇമോജിയുമ്മകൾ
നിന്റെ കൈവിരൽ പാടുകളുടെ
നീല വര തഴുകാതെ,
നീലിച്ച്… നീലിച്ച്…
നിന്റെ ഡിപി ചിരിയിൽ
മതിമറന്ന്
ഞാനൊരു പാറ്റയാകുന്നു
ഗ്രിഗർ സാംസയെ പോലെ,
നോക്കു നിന്നരികിലുണ്ട് ആ പാറ്റ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.