February 3, 2023 Friday

Related news

January 28, 2023
January 28, 2023
January 27, 2023
January 15, 2023
January 9, 2023
January 8, 2023
January 2, 2023
December 30, 2022
December 28, 2022
December 28, 2022

വീണ്ടും പ്രണയക്കൊ ല: യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞ് വിവാഹിതനായ കാമുകന്‍

Janayugom Webdesk
ധാക്ക
November 18, 2022 7:02 pm

ഡല്‍ഹിയിലെ അരുംകൊലയ്ക്ക് സമാനമായി ബംഗ്ലാദേശിലും യുവതിയെ കാമുകന്‍ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു. ബംഗ്ലാദേശിലാണ് സംഭവം. കവിതാ റാണി എന്ന യുവതിയെയാണ് പങ്കളിയായ അബൂബക്കര്‍ കൊലപ്പെടുത്തിയത്. പരിചയപ്പെട്ട് രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം ഇരുവരും ഒരുമിച്ച് താമസിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇടയ്ക്കവച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനുപിന്നാലെ കവിതാ റാണിയെ ഇയാള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. 

ബംഗ്ലാദേശില്‍ ഖുല്‍ന നഗരത്തിലെ ഗോബറാച്ച പ്രദേശത്താണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തില്‍ അബൂബക്കര്‍ എന്ന യുവാവിനെയും, ഒപ്പം താമസിച്ച സ്വപ്നയേയും ബംഗ്ലാദേശിലെ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ അറസ്റ്റ് ചെയ്തതായി ലഫ്റ്റനന്റ് കേണല്‍ മോസ്താഖ് അഹമ്മദ് പറഞ്ഞു. അറസ്റ്റിലായ അബൂബക്കറും ഭാര്യ സ്വപ്നയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗൊബാരച്ച ചൗരാഹ നമ്പര്‍ 1 വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് താമസിച്ചിരുന്നത്. നഗരത്തിലെ പ്രിന്‍സ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്ന സ്വപ്ന നിയമപരമായി അബുവിന്റെ ഭാര്യയായിരുന്നില്ല. സ്വപ്‌നയ്‌ക്കൊപ്പം താമസിക്കവേയാണ് അബൂബക്കര്‍ കവിതാറാണിയുമായി അടുത്തത്. അഞ്ച് ദിവസം മുന്‍പാണ് കവിതാ റാണി അബൂബക്കറിനെ കാണുന്നത്. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ജീവിക്കാനായി വാടകവീട്ടിലേയ്ക്ക് പോകുകയായിരുന്നു. ആ സമയം സ്വപ്ന ജോലിക്ക് പോയിരുന്നു.

വീട്ടിലെത്തിയ കവിതയും അബൂബക്കറും തമ്മില്‍ ഇതിനിടെ വാക്കേറ്റമുണ്ടായി. കവിതയെ അബൂബക്കര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടുവന്ന് കവിതയുടെ കഴുത്തറുത്ത് മാറ്റി. രണ്ടു കൈകളും വെട്ടി വേര്‍പെടുത്തി. ഛേദിക്കപ്പെട്ട തലയും കൈയും പോളിത്തീന്‍ കവറില്‍ പൊതിഞ്ഞു. ബാക്കി ഭാഗം പെട്ടിയിലാക്കി. അന്ന് രാത്രി തന്നെ അബൂബക്കര്‍ സപ്നയുമായി ധാക്കയിലേക്ക് കടന്നു . എന്നാല്‍ അന്വേഷണത്തിനിടെ ഗാസിപൂര്‍ ജില്ലയിലെ ബസാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൗരസ്ത ഏരിയയില്‍ നിന്ന് ഇയാളെയും സ്വപ്നയെയും അറസ്റ്റ് ചെയ്തു. വാടക വീട്ടില്‍ നിന്ന് കവിതാ റാണിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തു. നഗരത്തിലെ ഗോബര്‍ച്ച ഏരിയയില്‍ നിന്ന് പോളിത്തീനില്‍ പൊതിഞ്ഞ കവിതയുടെ അറ്റുപോയ കൈകളും കണ്ടെടുത്തു. 

നവംബര്‍ ആറിന് അബൂബക്കര്‍ ജോലിക്കെത്തിയിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വെട്ടി മാറ്റപ്പെട്ട നിലയില്‍ യുവതിയുടെ തല കണ്ടെടുത്തത്. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ പൊലീസ് അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ അബൂബക്കർ കുറ്റം സമ്മതിച്ചു. 

Eng­lish Sum­ma­ry: lover hacks young woman to pieces and throws her into pieces

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.