19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 24, 2024
November 13, 2024
November 9, 2024
November 6, 2024
October 23, 2024
October 2, 2024
September 30, 2024
September 27, 2024
September 18, 2024

സ്കൂള്‍ പാചക തൊഴിലാളികളുടെ കുറഞ്ഞ വേതനം: ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
July 19, 2022 10:44 pm

സ്കൂളുകളിലെ പാചക തൊഴിലാളികള്‍ക്ക് നല്‍കുന്ന കുറഞ്ഞ വേതനത്തില്‍ ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. സാമൂഹിക സേവനം ചെയ്യുന്ന ഓണററി തൊഴിലാളികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവര്‍ക്ക് മിനിമം വേതന വ്യവസ്ഥ ബാധകമല്ലെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. പാചക തൊഴിലാളികള്‍ക്ക് നല്‍കുന്ന കുറഞ്ഞ വേതന വ്യവസ്ഥ തുടരുമെന്നും കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞു. ഇവരുടെ ഓണറേറിയം വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടോയെന്ന തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ ദേവി എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്.
ഉച്ചഭക്ഷണ പദ്ധതി (പിഎം പോഷണ്‍ സ്കീം) യില്‍ ഏകദേശം 25 ലക്ഷം പാചക തൊഴിലാളികളും സഹായികളുമാണ് ഉള്‍പ്പെടുന്നത്. പത്ത് മാസത്തേക്ക് പ്രതിമാസം 1,000 രൂപ ഓണറേറിയമാണ് ലഭിക്കുന്നത്. പാചകത്തിനു പുറമെ ഭക്ഷണം വിളമ്പുകയും ശുചീകരണം നടത്തുകയും വേണം.

സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റര്‍മാരും ഇവര്‍ക്ക് പ്രത്യേക വിഹിതം അനുവദിക്കുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിലെ കേന്ദ്ര, സംസ്ഥാന അനുപാതം 60:40 ആണ്. പ്രതിമാസ ഓണറേറിയമായ 1000 രൂപയിൽ 600 രൂപ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. യുപിഎ ഭരണകാലത്തും സ്കൂള്‍ പാചക തൊഴിലാളികളെ ‘ഓണററി’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. 2009ലാണ് ഓണറേറിയം അവസാനമായി പരിഷ്കരിച്ചത്. 2013ലെ ഇന്ത്യൻ ലേബർ കോൺഫറൻസിൽ വേതനം വർധിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.

2019 മാര്‍ച്ചില്‍ അന്നത്തെ മാനവവിഭവശേഷി വികസന മന്ത്രാലയം ഓണറേറിയം പരിഷ്കരിക്കാനുള്ള നിർദ്ദേശം മന്ത്രിസഭയ്ക്ക് മുമ്പാകെ സമർപ്പിച്ചുവെങ്കിലും പരിഗണിച്ചില്ല. 2018, 2020 വര്‍ഷങ്ങളില്‍ വേതനം വര്‍ധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ആവശ്യകതകളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ തന്നെ വേതനം വര്‍ധിപ്പിക്കണമെന്ന് പറഞ്ഞ് ധനമന്ത്രാലയം ഇത് നിരസിക്കുകയായിരുന്നു. 25 ലക്ഷം വരുന്ന പാചക തൊഴിലാളികളില്‍ 90 ശതമാനവും സ്ത്രീകളാണ്. ഇവരില്‍ അധികവും അവിവാഹിതരും വിധവകളുമാണ്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ 10 കോടി കുട്ടികള്‍ക്കാണ് നിലവില്‍ ഉച്ചഭക്ഷണം നല്‍കിവരുന്നത്.

Eng­lish Sum­ma­ry: Low wages of school cook­ing work­ers: jus­ti­fied by Cen­tral Govt
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.