26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 24, 2025
April 21, 2025
April 20, 2025
April 19, 2025
April 16, 2025
April 12, 2025
April 12, 2025
April 12, 2025

ഉറക്കത്തിനിടെ കുഞ്ഞിന് മേല്‍ കിടന്നു;18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

Janayugom Webdesk
ലഖ്നൗ
December 19, 2022 11:57 am

ഉത്തര്‍പ്രദേശില്‍ അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞ് മരിച്ച നിലയില്‍. കുഞ്ഞിന്റെ മുകളില്‍ ഉറക്കത്തില്‍ അറിയാതെ വീഴുകയായിരുന്നെന്നാണ് അമ്മയുടെ വാദം. എന്നാല്‍ കുഞ്ഞിനെ അമ്മ മനപൂര്‍വം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തി. 

ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കള്‍ ഉണര്‍ന്നപ്പോഴാണ് 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമം ഉറക്കത്തിനിടയില്‍ താന്‍ കുഞ്ഞിന്റെ ദേഹത്ത് അറിയാതെ കിടന്നതാകാം എന്നാണ് മാതാവിന്റെ വാദം. എന്നാല്‍ തന്റെ ഭാര്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പിതാവ് വിശാല്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Eng­lish Summary:Lying on top of baby while sleep­ing; 18-month-old baby dead
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.