22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

ഛത്രപതിശിവാജിയോട് നിതിന്‍ഗഡ്കരിയെ ഉപമിച്ച് മഹാരാഷട്ര ഗവര്‍ണര്‍ ബിഎസ് കോഷിയാരി

Janayugom Webdesk
ന്യൂഡല്‍ഹി
November 20, 2022 4:51 pm

ഛത്രപതിശിവാജിയോട് ബിജെപി മുന്‍അധ്യക്ഷനും,കേന്ദ്രമന്ത്രിയുമായ നിതിന്‍ഗഡ്കരിയെ ഉപമിച്ച മഹാരാഷട്ര ഗവര്‍ണര്‍ ബിഎസ് കോഷിയാരിയുടെ പരാമാര്‍ശത്തിനെതിരേ പരക്കെപ്രതിഷേധം. ഗഡ്കരിക്കും,മുന്‍കേന്ദ്രമന്ത്രിയുംമുതിര്‍ന്നഎന്‍സിപി നേതാവുമായ ശരത്പവാറിനും ഔറംഗബാദില്‍ നടന്നഒരു ചടങ്ങില്‍ ഡിലിറ്റ് ബിരുദം നല്‍കിയ ശേഷം സംസാരിക്കുകയാരുന്നു കോഷിയാരി.

മുമ്പ് നിങ്ങളുടെ ഐക്കണ്‍ ആരാണെന്നു ചോദിച്ചാല്‍ ജവര്‍ലാല്‍നെഹ്റു, സുഭാഷ് ചന്ദ്രബോസ്,മഹാത്മാഗാന്ധി എന്നിവരായിരുന്നു ഉത്തരം .മഹാരാഷട്രിയില്‍ ചത്രപതി ശിവജിയുണ്ട്.അതു പഴയകാലത്താണെങ്കില്‍ ഇപ്പോള്‍ ബിആര്‍അംദേക്കറും,നിതിന്‍ഗഡകരിയുമുണ്ടെന്നാണ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. ആംദേക്കറിനേയും, ഗഡകരിയേയും ഒരേപോലെയാണ് മഹാരാഷട്ര ഗവര്‍ണര്‍കാണുന്നതെന്നു ഇതിലൂടെ വ്യക്തമായി.

ഗവര്‍ണറുടെ പ്രസ്ഥാവനക്കെതിരിരെ എന്‍സിപി രംഗത്തുവരികയും ഗവര്‍ണര്‍ മഹാരാട്രജനതയെ അപമാനിച്ചെന്ന് ആരോപിക്കുയും ചെയ്തു.ഗവർണർ കോഷിയാരി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഛത്രപതി ശിവജി മഹാരാജിന് തുല്യമാക്കിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നു എന്‍സിപി മുഖ്യ വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയില്‍ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്.

അദ്ദേഹത്തെ ഗവര്‍ണര്‍സ്ഥാനത്തുനിന്നും മാറ്റുന്നതിനെക്കുറിച്ച് രാഷ്ട്രപതി ഗൗരവമായി ചിന്തിക്കണം, നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നപ്രസ്താവനകൾ നടത്തുന്നു.മഹാരാഷ്ട്രക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന അദ്ദേഹത്തിന്റെ തെറ്റായ പ്രസ്താവനകളെക്കുറിച്ച് ബിജെപി എപ്പോഴും മൗനം പാലിക്കുന്നതായും ക്ലൈഡ് ക്രാസ്റ്റോ അഭിപ്രായപ്പെട്ടു. 

നിരന്തരമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് പതവാക്കിയിരിക്കുയാണ് ഗവര്‍ണര്‍. ഗുജറാത്തികളും രാജസ്ഥാനികളും മുംബൈയിൽ നിന്നുവിട്ടുപോയാല്‍ നഗരം പണമില്ലാതെ മാറുമെന്നു പറഞ്ഞ് പുല്ലാപ്പ് പിടിച്ചിരുന്നു.തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തേണ്ട സാഹചര്യവും ഉണ്ടായി

Eng­lish Summary:
Maha­rash­tra Gov­er­nor BS Koshi­yari com­pares Nithing Gad­kari to Chha­tra­p­ati Shivaji

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.