16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 10, 2025
March 10, 2025
March 7, 2025
March 6, 2025
March 4, 2025
March 2, 2025
February 27, 2025
February 17, 2025
February 9, 2025

മലപ്പുറം ശൈശവ വിവാഹം; വരന്റെയും പെണ്‍കുട്ടിയുടെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്

Janayugom Webdesk
മലപ്പുറത്ത്
January 26, 2022 11:52 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത കേസില്‍ വരന്റെയും പെണ്‍കുട്ടിയുടെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെയാണ് 16ാം വയസ്സില്‍ വണ്ടൂര്‍ സ്വദേശിക്ക് വിവാഹം ചെയ്ത് കൊടുത്തത്. ബാലവിവാഹ നിരോധനം, പോക്‌സോ വകുപ്പുകള്‍ പ്രകാരം വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.

ഒരു വര്‍ഷം മുമ്പാണ് വണ്ടൂര്‍ സ്വദേശിയായ യുവാവ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം വളരെ രഹസ്യമായാണ് നടത്തിയത്. 6 മാസം ഗര്‍ഭിണിയാണ് 16 കാരി. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ ശിശു ക്ഷേമ സമിതിയുടെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.

ENGLISH SUMMARY:Malappuram Child mar­riage: The poxo case
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.