23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 30, 2024
August 12, 2024
June 26, 2024
June 25, 2024
June 21, 2024
February 6, 2024
November 19, 2023
October 20, 2023
September 28, 2023
May 18, 2023

മലപ്പുറംജില്ലാ സഹകരണബാങ്കും കേരളബാങ്കിന്റെ ഭാഗമാകുന്നു ;ലീഗിന്റെ സങ്കുചിത രാഷട്രീയത്തിന് തിരിച്ചടി

Janayugom Webdesk
November 4, 2021 12:48 pm

സംസ്ഥാനത്തെ പതിമൂന്നു ജില്ലാ സഹകരണബാങ്കുകളും കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോൾ മുസ്ലീംലീഗ് നേതൃത്വം നൽകുന്ന മലപ്പുറം ജില്ലാബാങ്ക് രാഷട്രീയ താൽപര്യത്തോടെ നിലപാടെടുത്തത് പൊളിഞ്ഞിരിക്കുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കും ഇനി കേരളബാങ്കിന്റെ ഭാഗമാകും. കേരളബാങ്ക് ലയന ഉത്തരവിനെതിരെ കേസ് നടത്തി ലക്ഷങ്ങളാണ് ജില്ലാബാങ്ക് പൊടിച്ചത്. മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്ന സഹകരണസംഘം ഭേദഗതിബിൽ നിയമസഭ പാസാക്കിയതോടെ മലപ്പുറം ജില്ലാബാങ്കും ഇനിയും കേരള ബാങ്കിൻറെ ഭാഗമാകും. മുസ്ലിംലീഗിന്റെ സങ്കുചിത രാഷ്ട്രീയതാൽപ്പര്യമാണ് സർക്കാർ നീക്കത്തിൽ പൊളിഞ്ഞത്.സർക്കാർ ഉത്തരവിനെതിരെ നിയമയുദ്ധത്തിലേർപ്പെട്ടു. ഒടുവിൽ നിയമസഭയിൽ അവതരിപ്പിച്ച് നിയമം പാസാക്കുകയായിരുന്നു. ജില്ലാ ബാങ്ക് ലയന നടപടി പൂർത്തീകരിക്കാൻ സഹകരണവകുപ്പ് സ്പെഷൽ ഓഫീസറെയോ അഡിമിനിസ്ട്രേറ്ററെയോ നിയമിച്ചേക്കും. ഇതിന്റെ ഉത്തരവ് ഉടൻ ഇറങ്ങും. ജില്ലാ ബാങ്കിന്റെ ആസ്തി തിട്ടപ്പെടുത്തലാണ് ആദ്യപടി. നടപടിക്രമം നേരത്തെ പൂർത്തിയാക്കിയതിനാൽ ലയനം എളുപ്പമാകും. സംസ്ഥാന സഹകരണ ബാങ്കിനുകീഴിലാണ് നിലവിൽ ജില്ലാ ബാങ്ക്. കോട്ടപ്പടിയിലെ സംസ്ഥാന സഹകരണ ബാങ്ക് ശാഖയാണ് മലപ്പുറത്ത് കേരള ബാങ്കിന്റെ ഹെഡ് ഓഫീസായി പ്രവർത്തിക്കുക. ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് റീജണൽ ഓഫീസാകും. ജില്ലാ ബാങ്കിന്റെ എല്ലാ ശാഖകളും ജീവനക്കാരും കേരളബാങ്കിന്റെ ഭാഗമാകും. ഇതോടെ നബാർഡിന്റേതുൾപ്പെടെ ആനുകൂല്യങ്ങളും ഇളവുകളും കാർഷിക വായ്പകളും സാധാരണക്കാർക്ക് ലഭ്യമാകും.

 


ഇതുംകൂടി വായിക്കാം; കേരളബാങ്കിന്റെ സാധ്യതകൾ അനന്തം: മുഖ്യമന്ത്രി


 

സംസ്ഥാനത്തിന്റെ വികസനത്തിൽ പുതിയ പ്രതീക്ഷകൾ ഉണർത്തയാണ് കേരള ബാങ്ക് പോകുന്നത്. സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും സംയോജിപ്പിച്ചാണ് കേരള ബാങ്ക് ആരംഭിക്കാൻ അനുമതി റിസർവ് ബാങ്ക് നൽകിയത്. , ഇതു രാജ്യത്തിന്റെ ബാങ്കിങ് ചരിത്രത്തിലെ നാഴികക്കല്ലാണ്. അന്നു മലപ്പുറം ജില്ലാ ബാങ്കാണ് എതിർപ്പുമായി രംഗത്തു വന്നത്. ഒരു സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിൽ സഹകരണമേഖലയിൽ സമ്പൂർണ ആധുനിക ബാങ്കിന് രൂപംനൽകുന്നത് രാജ്യത്ത് ആദ്യം. സഹകരണമേഖലയെ വികസനത്തിന്റെ ചാലകശക്തിയാക്കുന്നതിൽ ഇതുവഴി കേരളം മറ്റൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്യുഡിഎഫും, കേന്ദ്രഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് ബിജെപിയും അന്ന് അനുമതി തടയാൻ ശ്രമിച്ചു. എന്നാൽ, എതിർപ്പുകളിലും വിമർശനങ്ങളിലും കഴമ്പില്ലെന്ന് മനസ്സിലാക്കിയാണ് കേരള ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. സംസ്ഥാനത്തിന്റെ വികസനത്തിൽ ഫലപ്രദമായി ഇടപെടാൻ സ്വന്തം ബാങ്ക് വേണമെന്ന എൽഡിഎഫ് സർക്കാരിന്റെ തെളിഞ്ഞിരിക്കുന്നു. പൊതുമേഖല–-പുതുതലമുറ ബാങ്കുകൾ നൽകുന്ന നൂതന സേവനങ്ങൾ കാര്യക്ഷമതയോടും സാങ്കേതിക മികവോടും ജനപക്ഷത്തുനിന്ന് ലഭ്യമാക്കുമെന്ന വാഗ്ദാനമാണ് കേരള ബാങ്ക് മുന്നോട്ടുവച്ചത്. , ബാങ്കിങ് സേവനങ്ങളിൽനിന്ന് സാധാരണക്കാരെ അകറ്റുന്ന ദേശീയ ബാങ്കുകളുടെ ജനവിരുദ്ധ സമീപനത്തിന് ജനപക്ഷത്തുനിന്നുള്ള ബദലായി കേരള ബാങ്ക് മാറി.

 


ഇതുംകൂടി വായിക്കാം;കേരളബാങ്കിന്റെ സാധ്യതകൾ അനന്തം: മുഖ്യമന്ത്രി


 

സാധാരണക്കാരെ മുഖ്യധാരാ ബാങ്കിങ്ങിൽനിന്ന് പുറത്താക്കി മൈക്രോഫിനാൻസിന്റെ കഴുത്തറുപ്പൻ പലിശയ്ക്ക് വലിച്ചെറിഞ്ഞുകൊടുക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങൾക്കുള്ള കേരളത്തിന്റെ മറുപടി കൂടിയാണിത്. കോർപറേറ്റുകൾക്കും വൻകിടക്കാർക്കും മാത്രം വായ്പകളും സേവനങ്ങളും നൽകുന്നതാണ് ബാങ്കുകളുടെ സമീപനം. കർശനമായ നിബന്ധനകൾ മുന്നോട്ടുവച്ചും നോട്ടെണ്ണുന്നതിനുപോലും സർവീസ് ചാർജ് ഈടാക്കിയും സാധാരണക്കാരെയും ഇടത്തരക്കാരെയും ബാങ്കുകളിൽനിന്ന് അകറ്റുന്നു. കൃഷിക്കും ചെറുകിട വ്യവസായത്തിനുമൊന്നും വായ്പ കൊടുക്കുന്നില്ല. ചെറിയ ബാങ്കുകളെ വൻകിട ബാങ്കുകളിൽ ലയിപ്പിച്ച് ഗ്രാമങ്ങളിലെ ശാഖകൾ പൂട്ടുന്നു. സാധാരണക്കാരെ തള്ളിക്കളയുന്ന ഇത്തരം കോർപറേറ്റ് ബാങ്കിങ്ങിന് ജനകീയ ബദലായിമാറി കേരള ബാങ്ക്.സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കിന് രൂപംനൽകി സഹകരണമേഖലയെ വികസനത്തിന്റെ അടിത്തറയാക്കി മാറ്റിയിരിക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിന് ജനങ്ങളോടുള്ള പ്രതിബന്ധതയാണ് വെളിവാകുന്നത്.
eng­lish summary;Malappuram Dis­trict coopreative bank merged to ker­ala bank
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.