ഏഷ്യൻ ഗെയിംസ് വനിത ലോങ് ജമ്പിൽ മലയാളി താരത്തിന് മെഡല്‍ നേട്ടം. മലയാളി താരം ആൻസി സോജനാണ് വെള്ളി നേടിയത്. 6.63 മീറ്റർ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. കരിയറിലെ മികച്ച ദൂരമാണ് ഏഷ്യൻ ഗെയിംസിൽ അഞ്ചാം ശ്രമത്തിൽ താരം താണ്ടിയത്. 6.73 മീറ്റർ ചാടിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വർണം. 6.48 മീറ്റർ ചാടിയ മറ്റൊരു ഇന്ത്യൻ താരം ഷൈലി സിങ് അഞ്ചാമതായി ഫിനിഷ് ചെയ്തു.
ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യ നേരത്തെ സ്വര്‍ണം കൊയ്തിരുന്നു. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെയാണ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയത്. എട്ട് മിനിറ്റ് 19.50 സെക്കന്റിലാണ് സാബ്ലെ ഫിനിഷ് ചെയ്തത്. ഇതോടെ ഇറാന്റെ ഹൊസെയ്ന്‍ കെയ്ഹാനി 2018ലെ ഗെയിംസില്‍ സ്ഥാപിച്ച 8.22.79 സെക്കന്റെന്ന റെക്കോഡ് പഴങ്കഥയാവുകയും ചെയ്തു. ഈയിനത്തില്‍ വെള്ളിയും വെങ്കലവും ജപ്പാനാണ്.
തുടക്കം മുതല്‍ വ്യക്തമായ ലീഡ് എടുത്ത അവിനാഷ് അവസാന 50 മീറ്ററില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ അടുത്തൊന്നും ആരും ഉണ്ടായിരുന്നില്ല. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവാണ് അവിനാഷ് സാബ്ലെ. 29കാരനായ താരം ഒരു വലിയ റെക്കോര്‍ഡും ഇതോടെ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമായാണ് അവിനാഷ് മാറിയത്.
13 സ്വര്‍ണവും 21 വെള്ളിയും 19 വെങ്കലവും നേടി ആകെ 53 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 243 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
English Summary; Malayalam star Ansi Sojan won the Asian Games
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.