6 May 2024, Monday

Related news

October 19, 2023
October 8, 2023
October 7, 2023
October 4, 2023
October 3, 2023
October 3, 2023
October 3, 2023
October 2, 2023
October 2, 2023
October 1, 2023

‘മെഡൽ നഷ്ടമായത് ട്രാൻസ്ജെൻഡറിനോട്, മെഡൽ തിരിച്ചുവേണം’: അവകാശം ഉന്നയിച്ച് സ്വപ്ന ബർമൻ

Janayugom Webdesk
ഹാങ്ചോ
October 2, 2023 1:53 pm

ഏഷ്യൻ ഗെയിംസിൽ മെഡൽ നഷ്ടമായത് ട്രാൻജെൻഡൻ കാരണമെന്ന ആരോപണവുമായി ഇന്ത്യൻ താരം സ്വപ്ന. ഇന്നലെ നടന്ന വനിതാ ഹെപ്റ്റാ‌ത്‌ലനിൽ നാലാമത് എത്തിയ സ്വപ്ന ബർമൻ ആണ് ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പിന്തള്ളി മൂന്നാമതെത്തി വെങ്കൽ മെഡൽ നേടിയ താരം ട്രാൻജെൻഡർ ആണെന്ന് സ്വപ്ന പറഞ്ഞു. തന്റെ മെഡൽ തനിക്കു തിരിച്ചു വേണമെന്നും അതിനു സഹയിക്കണമെന്നും സ്വപ്ന എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഞായറാഴ്ച നടന്ന വനിതകളുടെ ഹെപ്റ്റത്തലൺ മത്സരത്തിൽ നാലാമതായാണ് സ്വപ്ന ഫിനീഷ് ചെയ്തത്. നാലു പോയിന്റ് വ്യത്യാസത്തിലാണ് സ്വപ്നയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. മൂന്നാമതെത്തിയ ഇന്ത്യയുടെ തന്നെ നന്ദിനി അഗസരയ്‌ക്കാണ് വെങ്കല മെഡൽ. നന്ദിനി അഗസര മൊത്തം 5712 പോയിന്റ് നേടിയപ്പോൾ സ്വപ്‌നയ്ക്ക് നേടാനായത് 5708 പോയിന്റ്. എന്നാൽ നന്ദിനി ട്രാൻജെൻഡർ വിഭാഗത്തിൽപ്പെട്ടയാളാണെന്നും വനിതാ വിഭാഗത്തിൽ മത്സരിച്ചത് നിയമവിരുദ്ധവുമാണെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ അൽപസമയത്തിനുശേഷം ഈ പോസ്റ്റ് നീക്കി.

Eng­lish Sum­ma­ry: ‘Lost Asian Games medal to trans­gen­der woman’: Swap­na Bar­man sparks controversy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.