15 November 2025, Saturday

Related news

September 20, 2025
September 12, 2025
September 11, 2025
July 8, 2025
July 7, 2025
June 26, 2025
July 2, 2024
June 20, 2024
June 15, 2024
May 29, 2024

വീഴ്ചകളിലും അടിപതറാത്ത സൗഹൃദം ! മലയാളത്തിന്റെ ബിഗ് ബോക്സ് ഓഫീസ് ഹിറ്റ് ‘മഞ്ഞുമ്മൽ ബോയ്സ്’ ഇനി ഡിസ്നി ഹോട്ട്സ്റ്റാറിൽ

Janayugom Webdesk
കൊച്ചി
May 6, 2024 7:31 pm

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടി റിലീസ് ചെയ്തു. 75 ദിവസത്തെ തിയറ്റർ പ്രദർശനത്തിലൂടെ 240 കോടി കരസ്ഥമാക്കിയ ശേഷമാണ് ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തുന്നത്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ 2024 ഫെബ്രുവരി 22നാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയതോടെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന ലേബൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയ ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ തന്നെ. ‘മഞ്ഞുമ്മൽ ബോയ്സ്‘ന്റെ ഏറ്റവും പുതിയ പോസ്റ്റർ കേരളത്തിന്റെ സ്വന്തം കേരളാബ്ലാസ്റ്റേർസ് തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം കരസ്ഥമാക്കിയത് ആർഎഫ്‌ടി ഫിലിംസാണ്.

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ് പശ്ചാത്തലം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രീകരിച്ചത്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Eng­lish Sum­ma­ry: Malay­alam’s big box office hit ‘Man­jum­mal Boys’ is now on Dis­ney Hotstar

You may also like this video

Kerala State - Students Savings Scheme

TOP NEWS

November 15, 2025
November 15, 2025
November 14, 2025
November 14, 2025
November 14, 2025
November 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.