ബൈക്കിൽ സ്ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന യുവാവിന പോലീസ് അറസ്റ്റ് ചെയ്തു. പാതിരിപ്പറ്റയിലെ പൂത്തറ സന്തോഷി(38)നെയാണ് നാദാപുരം സി ഐ എൻ സുനിൽകുമാർ എസ് ഐ എൻ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സംസ്ഥാന പാതയിൽ ആവോലത്ത് വെച്ചാണ് പിടികൂടിയത്. 50 ഡിറ്റണേറ്റർ, 31 ജലാറ്റിൻസ്റ്റിക്ക് ഉൾപ്പെടുന്നവയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഇവയും ബൈക്കും കസ്റ്റഡിയിലെടുത്തു. കണ്ണൂർ ജില്ലയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് കൊണ്ടു വരുന്നതിനിടയിലാണ് പിടികൂടിയത്. അടുത്ത കാലത്തായി നാദാപുപരം മേഖലയിൽ നിന്ന് ബേംബുകളും മറ്റും തുടർച്ചയായി കണ്ടെത്തുന്നതിനാൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.
English summary:man arrest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.