പിണങ്ങി കഴിയുന്ന ഭാര്യയെയും മക്കളെയും കാണാന്‍ എത്തിയ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യാ സഹോദരന്‍ അറസ്റ്റില്‍. മങ്ങാട് ശാസ്താംമുക്ക് വയലില്‍ പുത്തന്‍വീട്ടില്‍ ശ്യാം കുമാര്‍ (32) ആണ് പോലീസ് പിടിയിലായത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മക്കളുമായി ഇയാളുടെ സഹോദരി കുറച്ച് ദിവസങ്ങളായി ഈ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വഴക്ക് പറഞ്ഞ് തീര്‍ത്ത് രമ്യതയിലാക്കി ഇവരെ തിരികെ വിളിച്ച് കൊണ്ട് പോകാന്‍ ഭര്‍ത്താവായ സുമേഷ് ഈ വീട്ടിലെത്തി. ഭാര്യയേയും മക്കളേയും വിളിച്ച് കൊണ്ട് പോകാന്‍ ശ്രമിച്ച സുമേഷിനെ തടസപ്പെടുത്തുകയും സഹോദരിയെ കൊണ്ട് പോകാന്‍ അനുവദിക്കില്ലായെന്ന് അറിയിക്കുകയും ചെയ്തു. പുതിയ വീടെടുത്താല്‍ മാത്രമേ സഹോദരിയെയും കുട്ടികളേയും വിട്ടയക്കുകയുളളുവെന്നും അറിയിക്കുകയും ചെയ്തു.
പരസ്പര സംഭാഷണം വാക്കേറ്റത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് വീട്ടിനുളളില്‍ നിന്നും വെട്ടുകത്തിയെടുത്ത് ഇയാള്‍ സുമേഷിന്റെ തലയ്ക്കും കൈകാലുകളിലും വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ സുമേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപിതനായി നിന്ന ശ്യാംകുമാര്‍ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് കീഴടങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂടുതല്‍ പോലീസെത്തി ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ് കെയുടെ നേതൃത്വത്തില്‍, എസ്ഐ മാരായ അനീഷ് എ പി, താഹകോയ, കണ്‍ട്രോള്‍ റൂം എസ്.ഐ സജി വെല്ലിംഗ്ടണ്‍, പ്രോബഷണറി എസ് ഐ ശ്രീലാല്‍, സിപിഒമാരായ സാജ്, ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
English Summary: Man arrested for trying to kill sister’s husband
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.