ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മൃഗബലിക്കിടെ യുവാവിനെ കഴുത്തറുത്ത് കൊന്നു. വലസാപള്ളിയിൽ സംക്രാന്തി ആഘോഷങ്ങൾക്കിടെയാണ് സംഭവം. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തിൽ മൃഗബലി സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകൾ ആടിന്റെ തലയറുക്കാൻ എത്തിയിരുന്നു. പ്രദേശത്തെ ചലപതിയെന്നയാളാണ് ആടിന്റെ കഴുത്തറുത്തിരുന്നത്.
ആഘോഷത്തിനിടെ ആടിന്റെ കഴുത്തിന് പകരം 35കാരനായ സുരേഷിന്റെ കഴുത്ത് മുറിക്കുകയായിരുന്നു ഇയാൾ. സുരേഷാണ് ആടിനെ പിടിച്ചിരുന്നത്. പ്രതിയായ ചലപതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. സുരേഷിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതോടെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെയെത്തുന്നതിന് മുമ്പുതന്നെ സുരേഷ് മരിച്ചു. ചലപതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
english summary; man was strangled to death
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.