27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 10, 2024
June 19, 2024
May 28, 2024
April 1, 2024
March 26, 2024
February 9, 2024
December 3, 2023
November 6, 2023
November 3, 2023
October 27, 2023

ദുഃസ്വപ്നം കാണാതിരിക്കാൻ അണലിയുടെ മുമ്പില്‍ നാവ് നീട്ടി പൂജ; കടിയേറ്റ 54‑കാരന്റെ നാവ് മുറിച്ചുമാറ്റി

Janayugom Webdesk
ചെന്നൈ
November 26, 2022 6:27 pm

പാമ്പ് കടിയേല്‍ക്കുന്നത് സ്വപ്നം കാണുന്നത് തടയാൻ ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം നാഗപൂജ നടത്തിയ 54‑കാരന്റെ നാവില്‍ പാമ്പ് കടിച്ചു. കര്‍ഷകനായ രാജയ്ക്കാണ് അണലിയുടെ കടിയേറ്റത്. തമിഴ്‌നാട് ഈറോഡിലാണ് സംഭവം. നാഗപൂജ നടത്തണം എന്ന ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം പാമ്പിന് മുന്നില്‍ നാക്ക് നീട്ടിവയ്ക്കുകയായിരുന്നു.

എന്നാല്‍ പൂജയ്ക്കിടയില്‍ പാമ്പ് ഇയാളുടെ നാവില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് രാജയെ ആശുപത്രിയിലെത്തിക്കുകയും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി നാവ് മുറിച്ചുമാറ്റുകയും ചെയ്തു. വിഷം സാരമായി നാക്കിനെ ബാധിച്ചതിനെ തുടര്‍ന്നാണ് നാക്ക് മുറിച്ച് മാറ്റിയതെന്ന് ഈറോട് മണിയന്‍ ആരോഗ്യകേന്ദ്രത്തിലെ ഡോ. സെന്തില്‍ കുമാരന്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Tamil Nadu man los­es tongue to snake bite after fol­low­ing astrologer’s advice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.