4 May 2024, Saturday

Related news

May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024
April 25, 2024
April 24, 2024
April 21, 2024

മണിപ്പൂർ കലാപം; തൊഴില്‍ നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് അഭയമൊരുക്കി തൃശൂരിലെ സ്കൂളും

Janayugom Webdesk
മാള
July 28, 2023 10:03 pm

മണിപ്പൂർ മെയ്ത്തി-കുക്കി വംശീയ കലാപത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച വിദ്യാലയങ്ങളിൽ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്ക് അഭയമൊരുക്കി മാള ഹോളി ഗ്രെയ്‌സ് അക്കാദമി സിബിഎസ്ഇ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ നടപ്പാക്കുന്ന പുനരധിവാസ പാക്കേജിന്റെ ആദ്യ ഘട്ടത്തില്‍ നാല് വനിതാ അധ്യാപകര്‍ക്കാണ് തൊഴിലും ഭക്ഷണം സഹിതമുള്ള താമസ സൗകര്യം ഒരുക്കി നൽകുന്നത്. ഓഗസ്റ്റ് 1 ന് ഇവർ ജോലിയില്‍ പ്രവേശിക്കും. മണിപ്പൂരില്‍ നിന്ന് കേരളത്തിലെത്തുന്നതിന് സൗജന്യ വിമാനയാത്രാ സൗകര്യം മാനേജ്‌മെന്റ് ഒരുക്കിയിട്ടുണ്ട്.

നിലവിലുള്ള തസ്തികകള്‍ക്ക് പുറമെ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് തൊഴിലവസരം ഒരുക്കിയതെന്നും വരും ദിവസങ്ങളില്‍ യോഗ്യതയുള്ളവരെ കണ്ടെത്തി കൂടുതല്‍ പേരെ പുനരധിവസിപ്പിക്കുന്നതിന് മനേജ്‌മെന്റിന് പദ്ധതിയുണ്ടെന്നും സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ക്ലമന്‍സ് തോട്ടാപ്പിള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ജെയിംസ് മാളിയേക്കല്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. എം രാമനുണ്ണി, കോ ഓര്‍ഡിനേറ്റര്‍ അമല്‍ വടക്കന്‍ എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Manipur vio­lence; A school in Thris­sur has pro­vid­ed shel­ter for teach­ers who have lost their jobs

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.