27 April 2024, Saturday

Related news

April 19, 2024
February 3, 2024
January 18, 2024
January 18, 2024
January 16, 2024
December 20, 2023
December 9, 2023
December 6, 2023
November 4, 2023
November 1, 2023

നേരിന്റെ റിലീസ് തടയണമെന്ന ഹർജി: മോഹൻലാൽ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ്

Janayugom Webdesk
കൊച്ചി
December 20, 2023 8:05 pm

നേര് സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ മോഹൻലാൽ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ കഥ മോഷ്ടിച്ചു എന്ന് ആരോപിച്ച് എഴുത്തുകാരൻ ദീപക് കെ ഉണ്ണി സമർപ്പിച്ച ഹര്‍ജിയിലാണ് നടപടി. കേസ് നാളെ വീണ്ടും പരിഗണിക്കും. സിനിമയുടെ റിലീസ് തടയണം എന്ന ആവശ്യം ഉന്നയിച്ചാണ് ദീപക് ഹൈക്കോടതിയെ സമീപിച്ചത്. സംവിധായകൻ ജിത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും ചേർന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹർജിയിലെ ആരോപണം. ഹർജി പരിഗണിച്ച കോടതി മോഹൻലാൽ, ആന്റണി പെരുമ്പാവൂർ,ജിത്തു ജോസഫ് എന്നിവർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.

49 പേജ് അടങ്ങിയ തന്റെ കഥയുടെ പകർപ്പ് ഇരുവരും മൂന്ന് വർഷം മുമ്പ് കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ നിർബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു. നേര് സിനിമയുടെ ട്രെയിലർ കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതെന്ന് ദീപക് ഉണ്ണി പറയുന്നു. ഡിസംബർ 21 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ ആയാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമ്മാണം.

അതേസമയം, ദൃശ്യം 2 ന്റെ സെറ്റിൽ വച്ച് ശാന്തി പല കേസുകളെക്കുറിച്ചും പറയുമായിരുന്നുവെന്നും, പിന്നീട് താൻ പറഞ്ഞ ഒരു സാഹചര്യത്തിൽ നിന്നുണ്ടായ ആശയമാണ് നേരിന് കാരണമായതെന്നും സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞിരുന്നു.

Eng­lish Sum­ma­ry: Peti­tion to block Neru release: Notice to oppo­site par­ties includ­ing Mohanlal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.