കോര്‍പ്പറേഷനിലെ കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കാൻ ക്രൈംബ്രാഞ്ച് എസ് പി ഉടന്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കും.
മേയര്‍ വ്യാജ കത്ത് ആണെന്നും കത്ത് കണ്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴി വിശ്വാസത്തിലെടുത്താണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കത്ത് വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ആര്യയുടെ കത്ത് കണ്ടില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ആനാവൂരിന്റെ മൊഴി. കോര്‍പ്പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര് അനിലിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.
English Summery: Mayor’s letter is fake says crime branch
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.