27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 17, 2024
July 17, 2024
February 6, 2024
February 5, 2024
January 8, 2024
September 3, 2023
August 2, 2023
July 26, 2023
June 29, 2023
June 23, 2023

മെസ്സി മാജിക്ക്; മെക്‌സിക്കന്‍ പ്രതിരോധം തകര്‍ത്ത് അര്‍ജന്റീന

Janayugom Webdesk
ദോഹ
November 27, 2022 10:24 am

ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി കളംനിറഞ്ഞതോടെ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളിന് മെക്സിക്കോയെ തകര്‍ത്ത് അര്‍ജന്‍റീന നോക്കൗട്ട് സാധ്യത സജീവമാക്കി. 64ാം മിനിറ്റില്‍ മെസ്സിയു ഗോള്‍ നേടി. 87ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ എന്‍സോ ഫെര്‍ണാണ്ടസിലൂടെ രണ്ടാമതും വല കുലുക്കി. രണ്ടാം പകുതിയില്‍ അര്‍ജന്റീന മത്സരം കൈയടിക്കിയിരുന്നു. 

വലതുവിങ്ങില്‍നിന്ന് ഏഞ്ചല്‍ ഡി മരിയ നല്‍കിയ ക്രോസാണ് ആദ്യ ഗോളിലേക്ക് വഴിയൊരുക്കിയത്. ബോക്സിനു പുറത്തുണ്ടായിരുന്ന മെസ്സിയിലേക്കാണ് പന്തെത്തിയത്. 25 വാര അകലെനിന്നുള്ള താരത്തിന്‍റെ നിലംപറ്റെയുള്ള ഷോട്ട് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ മെക്സിക്കോയുടെ വിഖ്യാത കാവല്‍ക്കാരന്‍ ഗ്വില്ലെര്‍മോ ഒച്ചാവോയെ മറികടന്ന് വല‍യിലേക്ക്.

ലോകകപ്പിലെ മെസ്സിയുടെ എട്ടാം ഗോളാണിത്. കോര്‍ണര്‍ സെറ്റ്പീസില്‍ നിന്നാണ് രണ്ടാമത്തെ ഗോള്‍ പിറക്കുന്നത്. മെസ്സിയില്‍നിന്ന് പന്ത് സ്വീകരിച്ച എന്‍സോ ഫെര്‍ണാണ്ടസ് പ്രതിരോധ താരങ്ങളെ മറികടന്ന് വലങ്കാല്‍ കൊണ്ടുള്ള ബെന്‍ഡിങ് ഷോട്ട് ഗോളിയെയും മറികടന്ന് പോസ്റ്റിന്‍റെ വലതു മൂലയിലേക്ക്.

മെസ്സിപ്പടയെ പിടിച്ചുകെട്ടുന്നതില്‍ മെക്സിക്കന്‍ താരങ്ങള്‍ ആദ്യഘട്ടത്തില്‍ വിജയിച്ചതോടെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. പന്തടക്കത്തിലും പാസ്സിങ്ങിലും അര്‍ജന്‍റീന മുന്നിട്ടുനിന്നെങ്കിലും എതിര്‍ ഗോള്‍മുഖം വിറപ്പിക്കുന്ന മുന്നേറ്റങ്ങളൊന്നും കാഴ്ചവയ്ക്കാനായില്ല. എന്നാല്‍, മെക്സിക്കന്‍ താരങ്ങള്‍ പലപ്പോഴും അര്‍ജന്‍റീനന്‍ പ്രതിരോധ നിരക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

Eng­lish Summary:Messi Mag­ic; Argenti­na broke the Mex­i­can defense
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.