കൈക്കൂലി കേസിൽ പിടിയിലായ എം ജി സർവകലാശാല ജീവനക്കാരിയെ പിരിച്ചുവിട്ടു. എംബിഎ വിഭാഗത്തിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റായ കോട്ടയം ആർപ്പൂക്കര കാരോട്ട് കൊങ്ങവനം സി ജെ എൽസിയെയാണ് (48) പിരിച്ചുവിട്ടത്.
കൈക്കൂലി വാങ്ങുകയും, രണ്ട് എംബിഎ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തുകയും ചെയ്തു എന്നതാണ് വിജിലൻസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഒക്ടോബറിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലെ തീരുമാനമാണ് നടപ്പിലായത്.
പത്തനംതിട്ട സ്വദേശിനിയായ വിദ്യാർത്ഥിനിയിൽനിന്ന് 15,000 രൂപ വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ ജനുവരിയിൽ പരീക്ഷ ഭവന്റെ മുന്നിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. എംബിഎ മാർക്ക് ലിസ്റ്റ് വിതരണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ സംഭവത്തിൽ വിജിലൻസ് ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അന്വേഷണ വിധേയമായി ജോലിയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.
English Summary: MG University dismisses employee for taking bribe
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.