അല്‍ഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിലുള്ള രോഗികളിൽ വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയം.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഈസൈയും ബയോജെൻ ഇൻകോർപ്പറും ചേര്‍ന്ന് വികസിപ്പിച്ച ലെകനെമാബ് എന്ന മരുന്നിന്റെ ക്ലിനിക്കല്‍ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പ്രാരംഭ ഘട്ടത്തിലുള്ള രോഗികളില്‍ 18 മാസത്തിനുള്ളില്‍ തകർച്ചയുടെ വേഗത 27 ശതമാനം കുറയ്ക്കാൻ മരുന്ന് സഹായിച്ചതായി പരീക്ഷണത്തില്‍ കണ്ടെത്തി.
1,795 പേരില്‍ 898 പേർക്ക് ലെകനെമാബും മറ്റുള്ളവർക്ക് പ്ലാസിബോയും നല്‍കിയാണ് പരീക്ഷണം നടത്തിയത്. പഠനത്തിന്റെ വിശദമായ വിവരങ്ങൾ ന്യൂ ഇംഗ്ലണ്ട് ഓഫ് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൽഷിമേഴ്സ് രോഗികളുടെ മസ്തിഷ്കത്തിൽ അടിഞ്ഞുകൂടുന്ന അമിലോയിഡ് എന്ന വിഷ പ്രോട്ടീനെതിരെയുള്ള ആന്റിബോഡി തെറാപ്പിയാണ് മരുന്നിലൂടെ സാധ്യമാകുന്നത്.
മസ്തിഷ്ക വീക്കവും രക്തസ്രാവവും ഉൾപ്പെടെയുള്ള ചില ഗുരുതരമായ പാർശ്വഫലങ്ങളും മരുന്നിനുണ്ട്. മരുന്ന് സ്വീകരിച്ചവരിൽ 21.3 ശതമാനം പേർക്ക് മസ്തിഷ്ക രക്തസ്രാവവും മസ്തിഷ്ക വീക്കവും അനുഭവപ്പെട്ടപ്പോൾ, പ്ലേസിബോ ഉപയോഗിച്ചവരില്‍ 9.3 ശതമാനം പേർ മാത്രമാണ് ഈ പ്രശ്നങ്ങൾ നേരിടുന്നത്.
English Summary:Milestones in Alzheimer’s Treatment
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.