8 November 2025, Saturday

Related news

July 18, 2025
June 23, 2025
May 13, 2025
April 3, 2025
October 24, 2024
August 25, 2024
January 25, 2024
September 5, 2023
March 13, 2023
February 11, 2023

സുമനസുകളുടെ സഹായം തേടുന്നു

Janayugom Webdesk
നെടുങ്കണ്ടം
January 18, 2023 4:49 pm

ക്യാന്‍സര്‍ ബാധിച്ച് ഗൃഹനാഥന്‍ കിടപ്പിലായതോടെ ചികിത്സാ ചെലവുകള്‍ കണ്ടെത്തുവാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകയാണ് ഒരു നിര്‍ധന കുടുംബം. നെടുങ്കണ്ടം ആനക്കല്ല് സ്വദേശിയായ ഓണാനിക്കല്‍ ജോര്‍ജുകുട്ടിയാണ് ചികിത്സാ ചെലുവുകള്‍ക്കായി സുമനസുകളുടെ സഹായം തേടുന്നത്. കൂലിവേലക്കാരനായ ജോര്‍ജ്കുട്ടിയ്ക്ക് അഞ്ച് വര്‍ഷം മുന്‍പാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതോടെ നിര്‍ധന കുടുംബം ബുദ്ധിമുട്ടിലായി. ജോര്‍ജുകുട്ടിയുടെ ഭാര്യ മിനി, വല്ലപ്പോഴും കൂലിവേലയ്ക്ക് പോകുന്നത് മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം. ഇവരുടെ ഏക മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

നിലവില്‍ ജോര്‍ജുകുട്ടിയ്ക്ക് അസുഖം കൂടുതലായതിനാല്‍ മിനിയ്ക്ക് പലപ്പോഴും കൂലിവേലയ്ക്ക പോകാന്‍ സാധിയ്ക്കുന്നില്ല. കിമോ, റേഡിയേഷന്‍ ചികിത്സകള്‍ക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിലും തിരുവന്തപുരം ആര്‍സിസിയിലും അടക്കം പോകുന്നതിന് വണ്ടി കൂലി പോലും ഇല്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. നിലവില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ നടക്കുന്നത്. അന്നനാളത്തിലെ ക്യാന്‍സര്‍ ബാധ മൂലം, ട്യൂബിന്റെ സഹായത്തോടെയാണ് ജോര്‍ജുകുട്ടി ഭക്ഷണം കഴിയ്ക്കുന്നത്. തുടര്‍ച്ചയായുള്ള ചികിത്സകള്‍ക്കായി പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. ജോര്‍ജുകുട്ടിയുടെ ചികിത്സാ ചെലവുകള്‍ കണ്ടെത്തുന്നതിനായി എസ്ബിഐ നെടുങ്കണ്ടം, മിനിയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങള്‍ : മിനി ജോര്‍ജ്
അക്കൗണ്ട് നമ്പര്‍. 67256148450
എസ്ബിഐ നെടുങ്കണ്ടം ശാഖ
ഐഎഫ് എസ് സി കോഡ്. SBINO070216 ഗൂഗിള്‍ പേ. 9605955629

Kerala State - Students Savings Scheme

TOP NEWS

November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.