ആണ്‍കോശങ്ങളില്‍ നിന്ന് തന്നെ അണ്ഡങ്ങള്‍ വികസിപ്പിച്ച് രണ്ട് പിതാക്കന്‍മാരില്‍ നിന്ന് പുതിയ തലമുറയെ സൃഷ്ടിച്ച് ശാസ്ത്രലോകം മനുഷ്യരില്ല മറിച്ച് എലികളിലാണ് പരീക്ഷണം നടത്തിയത്. പെണ്ണ് എലിയല്ലാതെ രണ്ട് ജീവശാസത്രപരമായ പിതാക്കളില്‍ നിന്ന് ഒരു എലിയെ വിജയകരമായിട്ടാണ് സൃഷ്ടിച്ചത്.
ആണ്‍കോശങ്ങളില്‍ നിന്ന് മുട്ടകള്‍ ഉത്പാദിപ്പിച്ച് രണ്ട് ജീവശാസ്ത്രപരമായ പിതാക്കന്മാരുള്ള എലികളെയാണ് ശാസ്ത്രലോകം കണ്ടെത്തിയത്.എലികളെ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പരീക്ഷണം ഭാവിയില്‍ വന്ധ്യതാ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നുംമനുഷ്യന്‍റെ ലിംഗ സാധ്യതകള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
ജപ്പാനിലെ ക്യുഷു സര്‍വകലാശാലയിലെ കത്സുഹിക്കോ ഹയാഷിയുടെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്.ലാബിൽ വളർത്തിയ അണ്ഡങ്ങളുടെയും ബീജങ്ങളുടെയും മേഖലയിൽ ഒരു പയനിയർ എന്ന നിലയിൽ അന്താരാഷ്ട്ര പ്രശസ്തനാണ് ഇദ്ദേഹം.
പുരുഷ കോശങ്ങളിൽ നിന്ന് കരുത്തുറ്റ സസ്തനി ഓസൈറ്റുകൾ നിർമ്മിക്കുന്ന ആദ്യ സംഭവമാണിത്, ശാസ്ത്രലോകത്തിന്‍റെ ഈ മുന്നേറ്റം വന്ധ്യതയുടെ കഠിനമായ രൂപങ്ങള്‍ക്കുള്ള ചികിത്സകള്‍ക്ക് വഴി തെളിക്കും.അതുപോലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് ഭാവിയില്‍ ഒരുമിച്ച് ഒരു ജൈവിക കുട്ടുയുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്
ENGLISH SUMMARY:
Will fathers alone reproduce in infertility treatment?
YOU MAY ALSO LIKE THIS VIDEO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.