June 3, 2023 Saturday

Related news

June 3, 2023
May 5, 2023
April 16, 2023
March 13, 2023
February 11, 2023
February 6, 2023
January 18, 2023
January 12, 2023
January 8, 2023
January 7, 2023

വഴിയിൽ വീണുകിട്ടിയ മദ്യം കഴിച്ച സംഭവം: ചികിത്സയിലായിരുന്ന അടിമാലി സ്വദേശി മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 12, 2023 11:43 am

ഇടുക്കി അടിമാലിയിൽ വഴിയിൽ നിന്ന് കിട്ടിയ മദ്യം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതയുണ്ടായ മൂന്ന് പേരിൽ ഒരാൾ മരിച്ചു.അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.വഴിയിൽ നിന്ന് കിട്ടിയ മദ്യം സുധീഷ് എന്നയാൾ കുഞ്ഞുമോനും കൂടെയുണ്ടായിരുന്ന മനോജ്, അനു എന്നിവർക്കും നൽകുകയായിരുന്നു. തുടർന്ന് അസ്വസ്ഥത തോന്നിയ ഇവർ ചികിത്സ തേടി. മനോജ് രക്തം ശർദ്ദിച്ചതോടെയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ശാരീരിക അസ്വസ്ഥത കാട്ടിയ അനുവിനെയും ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതോടെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കുഞ്ഞുമോനെയും കോട്ടയത്തിന് മാറ്റുകയായിരുന്നു.

Eng­lish Summary:
Inci­dent of con­sum­ing liquor that fell on the road: A native of Adi­mali, who was under­go­ing treat­ment, died

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.