സംസ്ഥാനത്ത് 50 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിക്കുന്ന രണ്ടാം ഘട്ട പദ്ധതിയുടെ ധാരണ പത്രം ഒപ്പു വെയ്ക്കൽ- ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ചീഫ് റീജണൽ മാനേജർ (റീട്ടെയിൽ) അംജാദ് മുഹമ്മദും — കരാർ ഒപ്പുവച്ചു.
english summary; Minister Antony Raju has promised to buy 50 more electric buses in the state
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.