2 May 2024, Thursday

Related news

March 14, 2024
February 10, 2024
February 2, 2024
January 30, 2024
January 25, 2024
December 13, 2023
December 2, 2023
November 2, 2023
October 23, 2023
October 14, 2023

ജലജീവന്‍ മിഷന്‍ പദ്ധതിക്ക് 328കോടി അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
December 2, 2023 11:00 am

ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കുന്ന ജലജീവന്‍മിഷൻ പദ്ധതിക്ക് സംസ്ഥാനവിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബലാഗോപാല്‍അറിയിച്ചു. ഇതോടെ പദ്ധതിക്ക് സംസ്ഥാനം രണ്ടുവര്‍ഷത്തില്‍ 2824കോടി രൂപയാണ്നല്‍കിയത്. ഈവര്‍ഷം നേരത്തെ രണ്ടു തവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം 1616 കോടി രൂപയും നല്‍കി. ഗ്രാമീണ മേഖലയില്‍ 2024ഓടെ എല്ലാ ഭവനങ്ങളിലുംഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്ത്തതോടെ മുന്നോട്ട് പോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് ചുമതല വാട്ടര്‍ അതോറിറ്റിക്കാണ് 

Eng­lish Summary:
Min­is­ter KN Bal­agopal has allo­cat­ed 328 crores for Jal­jee­van Mis­sion project

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.