1 May 2024, Wednesday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

ഗുണനിലവാരമുള്ള കലാലയങ്ങളെ ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാര്‍ നിറവേറ്റും: മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
October 28, 2021 10:13 pm

സര്‍ക്കാര്‍ പണം കൊടുത്തു നിലനിര്‍ത്തുന്ന കോളജുകള്‍ നീതിയുക്തമായ രീതിയില്‍ ഗുണനിലവാരമുള്ള കലാലയങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ട ബാധ്യതയാണ് സര്‍ക്കാര്‍ നിറവേറ്റുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

ഗുണമേന്മ ഉറപ്പുവരുത്തുന്ന രീതിയില്‍ സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും നിതാന്ത ജാഗ്രതയോടു കൂടി കലാലയങ്ങള്‍ പ്രവര്‍ത്തിക്കുകയും ഗുണമേന്മ ഉറപ്പുവരുന്ന സന്ദര്‍ഭത്തില്‍ അവ സ്വയം സ്വതന്ത്രരായി മാറാവുന്ന അവസ്ഥയില്‍ ഓട്ടോണമി നല്‍കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. യുജിസി റെഗുലേഷന്‍ അതേപടി നടപ്പാക്കുന്നത് ഡയറക്ട് പേയ്മെന്റ് എഗ്രിമെന്റിന് വിരുദ്ധമാകും, സര്‍വകലാശാലാ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 

അക്കാദമിക് ഓട്ടോണമിയ്ക്ക് മേല്‍ കടന്നുകയറുന്ന യാതൊരു നിര്‍ദ്ദേശങ്ങളും ബില്ലിന്റെ ഭാഗമായി ഇല്ല. കോളജുകള്‍ നിര്‍ദ്ദേശിക്കുന്ന കോഴ്സുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനും സര്‍വകലാശാലകള്‍ക്കുമുണ്ട്. പാഠ്യക്രമവും പാഠ്യപദ്ധതിയും രൂപകല്‍പന ചെയ്യാന്‍ അനുവദിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കബളിപ്പിക്കപ്പെടാതിരിക്കാനുള്ള സാമൂഹ്യ ജാഗ്രത അനിവാര്യമാണ്. അതിനാവശ്യമായ വിധത്തില്‍ സാമൂഹ്യ വൈജ്ഞാനിക മേഖലകളില്‍ വൈദഗ്ധ്യം ഉള്ള ഒരാളുടെ സാന്നിധ്യം ബന്ധപ്പെട്ട സമിതിയില്‍ ഉറപ്പുവരുത്തുകയാണ് ബില്ലില്‍ ചെയ്തിട്ടുള്ളത്. ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് ഐക്യുഎസി (ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍) സംവിധാനം. വിദ്യാര്‍ത്ഥികള്‍ക്കായി പരാതി പരിഹാര സംവിധാനവും പ്രവര്‍ത്തിക്കും.

ജനാധിപത്യവിരുദ്ധവും നീതിരഹിതവുമായ സംഭവങ്ങള്‍ കാമ്പസുകള്‍ക്കുള്ളില്‍ നടക്കുമ്പോള്‍ അനീതിക്കെതിരെ വിരല്‍ ചൂണ്ടാനും പ്രതികരിക്കാനും വിദ്യാര്‍ത്ഥി സമൂഹത്തെ പ്രാപ്തരാക്കിയിട്ടുള്ളത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളാണ്. അത്തരം സംഘടനാ സ്വാതന്ത്ര്യത്തിന്റെ അഭാവത്തിലാണ് സഹപാഠിയെ കഴുത്തറുത്ത് കൊല്ലുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നത്, മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: min­is­ter r bindu about ensur­ing qual­i­ty edu­ca­tion institutions

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.