ആമസോണ്‍ പ്രൈം സ്ട്രീമില്‍ പുറത്തിറങ്ങിയ ‘മിര്‍സാപൂര്‍’ വെബ് സീരീസ് നിര്‍മ്മാതാക്കള്‍ക്കെതിരേ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അലഹബാദ് ഹൈക്കോടതി റദ്ദാക്കി. വെബ് സീരീസിലൂടെ മതപരവും സാമൂഹികവും പ്രാദേശികവുമായ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നിര്‍മ്മാതാക്കളായ ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിധ്വാനി അടക്കമുള്ളവര്‍ക്കുമെതിരേ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരുന്നത്.
ഷോയുടെ രണ്ട് സീസണുകളുടെ രചയിതാക്കളും സംവിധായകരുമായ കരണ്‍ അന്‍ഷുമാന്‍, ഗുര്‍മീത് സിങ്, പുനീത് കൃഷ്ണ, വിനീത് കൃഷ്ണ എന്നിവര്‍ക്കെതിരായ എഫ്‌ഐആറുകളും കോടതി റദ്ദാക്കിയിട്ടുണ്ട്. മതം, ജാതി, സമുദായം അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത മത, വംശീയ, ഭാഷകള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്നതാണ് ‘മിര്‍സാപൂര്‍’ സീരീസ് എന്ന ഹർജിക്കാരുടെ ആരോപണവും കോടതി തള്ളിക്കളഞ്ഞു.
ENGLISH SUMMARY:‘Mirzapur’ web series: FIR quashed by Allahabad High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.