20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 19, 2024
November 19, 2024
November 19, 2024
November 18, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 14, 2024

മോഡലിന്റെ മരണം; പൊലീസ് തിരക്കഥയെഴുതുന്നുവെന്ന് ഹോട്ടലുടമ

Janayugom Webdesk
കൊച്ചി
November 18, 2021 6:52 pm

മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയെന്ന് റോയി വയലാട്ടും ഹോട്ടല്‍ ജീവനക്കാരും.കാർ ഓടിച്ചയാളെ സംരക്ഷിക്കാനാണ് നീക്കമെന്നും പ്രതിഭാഗം അരോപിച്ചു .കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കം.

ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ല. മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷം ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകും. അപകടത്തില്‍ പെട്ടവര്‍ ഹോട്ടലില്‍ വെച്ച്‌ സ്വന്തം നിലയില്‍ പാര്‍ട്ടിക്ക് എത്തിയതാണെന്നും ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല എന്നും റോയിക്കു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.പ്രതികൾക്കെതിരെ നരഹത്യ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിഭാഗം ചോദിച്ചു ‚ഹാർഡ് ഡിസ്ക്ക് നശിപ്പിച്ചുവെന്ന് കുറ്റം മാത്രമാണ് ഇയാൾക്കെതിരെയുള്ളത് .അപകടത്തിൽ പെട്ടവർ ബാറിൽ നിന്ന് മദ്യപിക്കുകയും ചെയ്തു .മദ്യം കഴിച്ചതും വാഹനാപകടവും തമ്മിൽ ബന്ധപെടുന്നതെങ്ങനെയെന്നും പ്രതിഭാഗം ചോദിച്ചു .

തന്റെ ഹോട്ടലില്‍ വെച്ച്‌ ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് അപകടം നടന്നത്. ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാല്‍ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്.കാര്‍ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ സഹായിക്കാനാണ് തങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികള്‍ വാദിച്ചു.സമയപരിധി കഴിഞ്ഞും ഹോട്ടലില്‍ മദ്യം വിളമ്ബിയെന്ന് പൊലീസ് പറഞ്ഞു. കായലിലേക്ക് ഹാര്‍ഡ് ഡിസ്ക് വലിച്ചെറിഞ്ഞ് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.അന്വേഷണത്തിന്റെ മുന്നോട്ട് പോക്കിന് പ്രതികളുടെ കസ്റ്റഡി അത്യാവശ്യമാണെന്ന് പോലീസ് പറഞ്ഞു .
eng­lish summary;model death in car acci­dent updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.