19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

ബിജെപിയില്‍ മോഡി ‑അമിത്ഷാ ദ്വയത്തിന് മങ്ങലേല്‍ക്കുന്നു; ഗുജറാത്തില്‍ ബിജെപി പിറകോട്ടടിക്കുന്നു

Janayugom Webdesk
September 14, 2021 1:50 pm

ദേശീയതലത്തിൽ ബിജെപി, മോഡി പ്രഭാവത്തിന് മങ്ങലേൽക്കുന്നതു പോലെ ഗുജറാത്ത് അടക്കമുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്വാധീനം കുറയുന്നു. ദേശീയ രാഷ്ട്രീയത്തിൽ മോദി-അമിത്ഷാ കുട്ടുകെട്ട് പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ദേശീയ തലത്തിൽ കൂടതൽ റോൾ വഹിക്കുമെന്ന് കരുതിയ ബിജെപിയിലെ നേതാക്കളെല്ലാം ഇപ്പോൾ ഉൾവലിഞിരിക്കുന്നു.യുപിയില്‍ ആദിത്യനാഥ് എന്ന കാവിധാരിയായ രാഷ്ട്രീയക്കാരൻ ബിജെപിയിൽ കൂടുതൽ കരുത്തനാകാൻ ശ്രമിക്കന്നു. എന്നാൽ കോവിഡ് നിയന്ത്രിക്കുന്നതിൽ ഉൾപ്പെടെ പരാജപ്പെട്ടിരിക്കുന്നു.. പ്രധാനമന്ത്രി മോദിയുടെ പ്രഭാവം ദേശീയ തലത്തിൽ മങ്ങിതുടങ്ങിയിരിക്കുന്നു. ഇനി ഒരങ്കത്തിന് കൂടി മോദിക്ക് കഴിയുമോ എന്ന ചോദ്യങ്ങൾ ബിജെപിയില്‍ തന്നെ ഉയര്‍ന്നു വരുന്നു . അതുപോലെ ബിജെപിക്ക് സംഘടനാ തലത്തില്‍ ഏറെ പ്രശ്നങ്ങളാണ് നേരിടുന്നത്. ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വിജയ് രൂപാണിയെ നീക്കി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടു വന്നതിലും മോദിയുടെ ആശങ്ക പ്രകടമാണെന്നാണ് അണിയറ സംസാരം.


ഇതുംകൂടി വായിക്കുക;അമിത്ഷായുടെ അനുയായികളെ തളളി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതില്‍ ഗുജറാത്ത് ബിജെപിയില്‍ പോര് ശക്തമാകുന്നു


ഉത്തർപ്രദേശിൽ യോഗി വൺമാൻ ഷോ നടത്തുകയാണ്.. മുൻകാലങ്ങളിൽ മോദി ഗുജറാത്തിലെ വികസന കാര്യത്തിൽ പയറ്റിയ തന്ത്രങ്ങൾ തന്നെയാണ് ഇപ്പോൾ യോഗിയും നടത്തുന്നത്. ആർഎസ്എസ് താൽപ്പര്യം അടക്കം ഇതിൽ കൃത്യമായി വായിച്ചെടുക്കാൻ സാധിക്കും. നരേന്ദ്ര മോദി തട്ടകമായ ഗുജറാത്ത് വിട്ടശേഷം ബിജെപിക്ക് സംസ്ഥാനത്ത് ഉറച്ച് നിൽക്കാൻ കഴിഞ്ഞിട്ടില്ല. ഏഴു വർഷത്തിനിടെ ഗുജറാത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ ഉണ്ടായി. മോദി ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ബിജെപി. പതറിപ്പോയിരുന്നു മോദിയുടെ ദിവസങ്ങൾ നീണ്ടുനിന്ന ക്യാമ്പയിനിലൂടെ സർവശക്തിയുമെടുത്ത് നടത്തിയ പോരാട്ടത്തിന് ഒടുവിലാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. അതിനാൽ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാൻ 14 മാസം ശേഷിക്കെ നടത്തിയ നേതൃമാറ്റം പലതും പറയുന്നുണ്ട്. മോദിയെ മുനിർനിർത്തി പ്രചരിപ്പിച്ച ഗുജറാത്ത് മോഡൽ ഇനി ഗുജറാത്തിൽ തന്നെ ചെലവാകുന്നില്ല. സംസ്ഥാനത്ത് പ്രധാനമായും സമ്പത്ത് കൈകാര്യം ചെയ്യുന്ന പട്ടേൽ വിഭാഗത്തിനിടയിൽ നിന്നുയർന്ന രോഷം അതിന് തെളിവാണ്. അത് മനസ്സിലാക്കിയാണ് ബിസിനസ്സുകാരൻ കൂടിയായ ഭൂപേന്ദ്ര പട്ടേലിനെ ബിജെപി. പുതിയ മുഖ്യമന്ത്രിയാക്കിയത്. മോദിയുടെ തുറപ്പുചീട്ടായിരുന്ന ഗുജറാത്ത് മോഡൽ കാറ്റഴിച്ചുവിട്ട ബലൂൺ പോലെയായിരിക്കുന്നു. എങ്ങനെയെങ്കിലും കാറ്റുനിറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി മാറ്റത്തിലൂടെ നടക്കുന്നത്. ഭൂപേന്ദ്ര പട്ടേൽ അവസാനത്തെ പരീക്ഷണമാണ്. അതേസമയം തുടർഭരണത്തിൽ തന്നേക്കാൾ ആരും വളരേണ്ടെന്ന മോദി താൽപ്പര്യവും ഇതിൽ പ്രതിഫലിക്കുന്നതായി കാണാം. ഗുജറാത്തിൽ കോൺഗ്രസിനേക്കാൾ ആം ആദ്മിയാണ് പ്രധാന എതിരാളിയായി മാറുന്നത്. കഴിഞ്ഞ ഫെബ്രുവരിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പ്. ഡൽഹിയിലെ ആം ആദ്മി പാർട്ടിക്ക് ലഭിച്ചത് 14 ശതമാനത്തോളം വോട്ട് വിഹിതമായിരുന്നു. ബിജെപിയുടെ കോട്ടയായ നഗര മേഖലകളിൽ ആം ആദ്മി കടന്നുകയറി. സൂറത്തിൽ അവർ രണ്ടാം സ്ഥാനത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലോക്‌സഭാ മണ്ഡലമായ ഗാന്ധിനഗർ ഉൾപ്പെടുന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിലേയ്ക്ക് ഒക്ടോബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. അതിന് മുന്നോടിയായാണ് ആം ആദ്മി കരുത്തുറപ്പിക്കുന്നത്. ഗുജറാത്ത് മോഡൽ പരാജയമായിരുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും ബിജെപിയുടെ നില അത്ര ശോഭനമല്ല.


ഇതുംകൂടി വായിക്കുക;അമിത്ഷായുടെ അനുയായികളെ തളളി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതില്‍ ഗുജറാത്ത് ബിജെപിയില്‍ പോര് ശക്തമാകുന്നു


മോദി-ഷാമാരിലേയ്ക്ക് മാത്രമായി നിൽക്കുന്ന അധികാര കേന്ദ്രീകരണത്തെ ചോദ്യംചെയ്യാൻ നിരവധിപേർ രംഗത്തു വന്നു തുടങ്ങി. 2024‑ൽ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാകുവാൻ യോഗി ഉൾപ്പെടെ രംഗത്തുവരാനുള്ള രാഷട്രീയ സാഹചര്യവും കാണുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരസ്യമായ വിമർശനങ്ങളും സ്വന്തം പാളയത്തിൽ നിന്നും ഉയർന്നു തുടങ്ങി എന്നതും ശ്രദ്ധേയമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രുപാണിയെ മാറ്റിയതിൽ അതൃപ്തി പരസ്യമാക്കി മകൾ രംഗത്തും വന്നതും ശ്രദ്ധേയമാണ്. ഫേസ്ബുക്കിലാണ് വിജയ് രൂപാണിയുടെ മകൾ രാധിക അതൃപ്തി വ്യക്തമാക്കിയത്. പരുക്കൻ പ്രകൃതക്കാർക്ക് മാത്രമേ നല്ല നേതാവാകാൻ കഴിയുകയുള്ളോ എന്ന് രാധിക ചോദിക്കുന്നു. അക്ഷർധാം ആക്രമണം നടന്നപ്പോൾ മോദിയക്കാൾ മുൻപ് അവിടെ എത്തിയത് രുപാണിയാണെന്നും രാധിക ഫേസ്ബുക്കിൽ കുറിച്ചു. ഗുജറാത്തിലെ വിശാല താൽപര്യം പരിഗണിച്ചാണ് രാജിയെന്നായിരുന്നു വിജയ് രൂപാണി പറഞ്ഞത്. . പാർട്ടിയുമായി ഒരു പ്രശ്നങ്ങളുമില്ലെന്നും രൂപാണി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലിന്റെ രാജിയെ തുടർന്ന് 2016 ൽ ആണ് വിജയ് രൂപാണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
eng­lish summary;Modi-Amitsha lead­er­ship weak­ens in BJP
you may also­like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.