21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024

ടെലിപ്രോംപ്റ്റര്‍ തകരാറിലായി, സ്തംഭിച്ചു നിന്ന മോഡിക്കുനേരെ പരിഹാസ വര്‍ഷം

Janayugom Webdesk
ന്യൂഡല്‍ഹി
January 18, 2022 8:11 pm

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി. ലോക സാമ്പത്തിക ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ടെലിപ്രോംപ്റ്റര്‍ തടസപ്പെട്ടതോടെ മോഡി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതായാണ് വീഡിയോയിലുള്ളത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 

ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള്‍ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സംസാരം തുടര്‍ന്നോളൂ എന്ന് പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോഡി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ നിരവധി ട്രോളുകളും കമന്റുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

ENGLISH SUMMARY:MODI Teleprompter Speech
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.