22 December 2024, Sunday
KSFE Galaxy Chits Banner 2

മോഹങ്ങൾക്കിനിവിട

Janayugom Webdesk
June 26, 2022 7:08 am
നിറങ്ങൾ കൊയ്യാൻ 
പഠിപ്പിച്ച
യാത്രയുടെ യാമങ്ങളിൽ 
നീരുറവ തന്നീ
ഈറൻ നിലാവിൽ 
കുളിർ മഴയായിട്ടീ
പുലരിതൻ നിറച്ചാർത്തിൽ 
ചെങ്കതിർ കിരണമായി
കൗമാര കൗതുകം 
പകർത്തിയവൻ
ലാസ്യമായി തഴുകി ഒഴുകും 
കാട്ടരുവിപോൽ പ്രണയം 
ചിന്തയിൽ പടർത്തിയിട്ടീ- 
യേകാന്തതയുടെ ദിനരാത്രത്തി- 
ലെന്നെപറിച്ചെറിഞ്ഞവൻ
സ്വർണ്ണ കൊലുസണിഞ്ഞൊരീ 
മോഹങ്ങൾ
നിൻ കളവെരിയുന്ന കണ്ണുകൾ 
കൊണ്ടിനിയും നോക്കി നില്ക്കവേ
അഗ്നിയിൽ ദഹിച്ചൊരെൻ 
മോഹങ്ങൾക്കിനിവിട
നിൻ കാമക്കണ്ണുകൾ കൊണ്ടെന്നെ 
നീ മതിവരുവോളം പിച്ചിച്ചീന്തുക
ആകാശകുന്നിലെ നക്ഷത്രങ്ങളെ 
കണ്ണുനീർ തൂകുക 
അമ്പിളി നിലാവേ 
കരി മേഘമാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.