18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

അടുത്ത ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി മോഹന്‍ലാല്‍, വീഡിയോ

Janayugom Webdesk
ദുബായ്
August 26, 2022 9:47 pm

തന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം വൃഷുഭയുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. ദുബായിലാണ് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ബിഗ് ബജറ്റ് മൂവിയായിരിക്കുമെന്നും മോഹന്‍ലാല്‍ ദുബായില്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ ആശീര്‍വാദ് സിനിമാസിന്റെ ഓഫീസ് തുറന്നതായും മോഹന്‍ലാല്‍ അറിയിച്ചു. ആക്ഷന്‍— വൈകാരിക രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള സിനിമയായിരിക്കുമിതെന്നാണ് സൂചന. 

നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് അഭിഷേക് വ്യാസ്, പ്രവീര്‍ സിങ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. പിതാവിന്റെ വേഷം കൈകാര്യം ചെയ്യുന്നത് മോഹന്‍ലാല്‍ ആണ്. തെലുങ്കിലെ പ്രധാന താരമാണ് മകനായെത്തുന്നത്. 

Eng­lish Sum­ma­ry: Mohan­lal with the announce­ment of the next big bud­get film Vrushab­ha, video

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.