23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 1, 2024
January 8, 2024
December 5, 2023
December 4, 2023
November 11, 2023
November 9, 2023
September 29, 2023
August 8, 2023
June 20, 2023
June 18, 2023

കുരങ്ങുപനി: രാജ്യങ്ങള്‍ പരിശോധന കര്‍ശനമാക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

Janayugom Webdesk
June 9, 2022 9:25 pm

കുരങ്ങുപനി വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങള്‍ പരിശോധന കര്‍ശനമാക്കണമെന്ന് ലോകാരേ­ാഗ്യ സംഘടനാ മേധാവി ടെ­ഡ്രോസ് അഥാനോം ഗെബ്രിയേസസ്. മുന്‍ കാലങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 29 രാജ്യങ്ങളില്‍ (എന്‍ഡമിക് രാജ്യങ്ങള്‍) നിന്ന് ആയിരത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തി­ട്ടില്ല. മഹാമാരിയെന്ന രീതിയില്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ പരിശേ­ാധന കര്‍ശനമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ടെഡ്രേ­ാസ് പറഞ്ഞു. 

മറ്റ് എന്‍ഡമിക് രാജ്യങ്ങളില്‍ രോഗം വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരങ്ങുപനിക്ക് ആന്റിവെെറലുകളും വാക്സിനുകളും അംഗീകരിച്ചിട്ടു­ണ്ടെങ്കിലും പരിമിതമായാണ് ഇവ ഉപയോഗിക്കുന്നതെന്ന് പ്രതിരോധമാര്‍ഗങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടിയായി ടെഡ്രോസ് പറ‍ഞ്ഞു.
പൊതുജനാരോഗ്യ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഒരു ഏകോപന സംവിധാനം വികസിപ്പിക്കാൻ ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നുണ്ടെന്നും രോഗം പടരുന്നതിനാൽ വൻതോതിലുള്ള വാക്സിനേഷൻ ആവശ്യമാണെന്നും ടെഡ്രോസ് വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും രോഗബാധിതരുമായി വീട് പങ്കിടുന്നവർ അടുത്ത സമ്പർക്കം ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, കുരുങ്ങുപനി സാധാരണയായി ഒരു സ്വയം പരിമിത രോഗമാണ്. രണ്ട് മുതല്‍ നാല് ആഴ്ച വരെ നീണ്ടുനില്‍‍ക്കുന്ന വെെറസ്, കുട്ടികളിലോ ഗർഭിണികളിലോ മറ്റ് അവസ്ഥകൾ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലോ കഠിനമായേക്കാമെന്നും സംഘടന പറയുന്നു. ഇൻകുബേഷൻ കാലയളവ് സാധാരണയായി ആറ് മുതൽ 13 ദിവസം വരെയാണെങ്കിലും ചില സാഹചര്യത്തില്‍ അഞ്ച് മുതല്‍ 21 ദിവസം വരെ നീണ്ടേക്കാം. 

Eng­lish Summary:Monkey pox: WHO urges coun­tries to tight­en checks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.