18 May 2024, Saturday

Related news

May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024

മോന്‍സൻ മാവുങ്കല്‍ കേസ്: ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു

Janayugom Webdesk
കൊച്ചി
October 6, 2021 4:01 pm

മോന്‍സന്‍ മാവുങ്കല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ച് ക്രൈംബ്രാഞ്ച്. ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെയാണ് സംഘത്തിലേക്ക് ഉള്‍പ്പെടുത്തിയത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ ജി സ്പര്‍ജന്‍കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. മുനമ്പം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എല്‍.യേശുദാസ്, കൊച്ചിസിറ്റി സൈബര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍ കെ എസ്, പളളുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സില്‍വെസ്റ്റര്‍ കെ എക്സ്, എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം എസ് ഫൈസല്‍, പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷന്‍ എസ്.ഐ സനീഷ് എസ്ആര്‍, മുളവുകാട് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ വര്‍ഗീസ്, കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ റെജി ടി കെ, ഫോര്‍ട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീവന്‍, കൊച്ചി സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിഹാബ്, കൊച്ചി സിറ്റി ഡി എച്ച് ക്യുവിലെ സിവില്‍ പൊലീസ് ഓഫീസര്‍ മാത്യു എന്നിവരെയാണ് പുതുതായി അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്. മോന്‍സന്റെ പേരിലുള്ള കമ്പനികള്‍ വ്യാജമാണെന്ന് ഇതിനിടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:Monson Maungkal Case: Crime Branch Spe­cial Team Expanded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.