20 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ദുർബലമാകുമെന്ന് പ്രവചനം

Janayugom Webdesk
July 17, 2022 1:12 pm

സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കൻ കേരളത്തിലാണ് മഴ ശക്തം. മൺസൂൺ പാത്തി ഇന്ന് മുതൽ വടക്കൻ മേഖലയിലേക്ക് നീങ്ങും. ഇതോടെ സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ദുർബലമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കണ്ണൂർ ചെറുപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ വ്യാപകമായി കൃഷി നശിച്ചു. ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് മഴ തുടരുന്നത്.

പാലക്കാട്ടെ മലയോര മേഖലയിലും കാറ്റും മഴയും തുടരുകയാണ്. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും താഴ്ത്തിയിട്ടില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാത്തതിനാലാണിത്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി. ജലനിരപ്പ് ഉയരുമെന്ന ആദ്യ ഘട്ട മുന്നറിയിപ്പ് തമിഴ‍്‍നാട് ഇന്നലെ നൽകിയിരുന്നു. വയനാട്, കാസർകോട് എന്നിവിടങ്ങളിൽ മഴയുണ്ടെങ്കിലും ശക്തമല്ല.

Eng­lish summary;Monsoon is expect­ed to weak­en in the state from tomorrow

You may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.