രണ്ടുദിവസത്തിനകം കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.
കാലവര്‍ഷം രണ്ടുദിവസത്തിനകം എത്തുമെങ്കിലും ആദ്യ പാദത്തില്‍ താരതമ്യേന മഴകുറവായിരിക്കുമെന്നാണ് പ്രവചനം. തെക്കന്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന് ശക്തി കൂടിയെങ്കിലും കാലവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കാന്‍ തക്കവണ്ണം ആയിട്ടില്ല. പ്രഖ്യാപനത്തിനുമുമ്പ് 14 മഴമാപിനികേന്ദ്രങ്ങളില്‍ ഒമ്പതെണ്ണത്തില്‍ രണ്ടുദിവസം തുടര്‍ച്ചയായി രണ്ടര മില്ലീമീറ്ററോ അതില്‍ക്കൂടുതലോ മഴ പെയ്തിരിക്കണം. അതും ഉണ്ടായില്ല. അതിനാലാണ് വരവ് സ്ഥിരീകരിക്കാന്‍ ഇനിയും ദിവസമെടുക്കുന്നത്.
English summary; monsoon Within two days; Rainfall will decrease in the first quarter
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.