താലിബാന്‍ അധികാരമേറ്റെടുത്തതിന് ശേഷം അഫ് ഗാനിസ്ഥാനിലെ 6400 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സര്‍വെ. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സും (ആര്‍എസ്എഫ്) അഫ്ഗാന്‍ ഇന്റിപെന്‍ഡന്റ് ജേണലിസ്റ്റ് അസോസിയേഷനും (എഐജെഎ) ചേര്‍ന്നാണ് സര്‍വെ നടത്തിയത്. താലിബാന്‍ അധികാരമേറ്റെടുത്തതിന് ശേഷം അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തനം താറുമാറായതായി സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഓരോ പത്ത് മാധ്യമസ്ഥാപനങ്ങളില്‍ നാലെണ്ണമെങ്കിലും അപ്രത്യക്ഷമായി. അറുപത് ശതമാനത്തോളം ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമില്ല. 231 മാധ്യമസ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടി. വനിതാ മാധ്യമപ്രവര്‍ത്തകരില്‍ എണ്‍പത് ശതമാനം പേര്‍ക്കും ജോലി നഷ്ടമായി. വേനല്‍ക്കാലത്തിന് മുന്‍പ് 543 മാധ്യമസ്ഥപനങ്ങള്‍ അഫ് ഗാനില്‍ പ്രവര്‍ത്തിച്ചിരുന്നു. നവംബര്‍ അവസാനത്തില്‍ 312 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതായത് മൂന്നു മാസം കൊണ്ട് 43 ശതമാനം മാധ്യമസ്ഥാപനങ്ങള്‍ അപ്രത്യക്ഷമായി.
english summary; More than 6,400 journalists have lost their jobs since the Taliban came to power
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.