1 May 2024, Wednesday

Related news

April 30, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 19, 2024

മൊറോക്കോ ഭൂകമ്പം; മരണം 1000 കടന്നു

Janayugom Webdesk
മറക്കാഷ് 
September 9, 2023 7:49 pm

മൊറോക്കോയിൽ മറക്കാഷ് നഗര മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണം 1037 കടന്നതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. 1000ലേറെ പേർക്കാണ് പരിക്കേറ്റത്. പലരുടെയും നില ഗുരുതരമാണ്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയാണ് ഉണ്ടായത്.

മൊറോക്കോക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് വിവിധ രാഷ്ട്രങ്ങൾ രംഗത്തെത്തി. ലോകനേതാക്കൾ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. ആറ് പതിറ്റാണ്ടിനിടെ മൊറോക്കോ നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത്. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 

മൊറാക്കോയിലെ അറ്റ്‌ലസ് പര്‍വ്വതത്തിലെ ഇഖില്‍ ഏരിയ പ്രഭവകേന്ദ്രമായ ഭൂകചനത്തിന്റെ പ്രകമ്പനം സ്‌പെയിനിലും പോര്‍ച്ചുഗലിലും വരെ അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട്ചെയ്‌തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്‌ വിവരം. യുനെയ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രാചീന ന​ഗരത്തിലെ ചില കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.

Eng­lish Summary:Morocco earth­quake; The death toll has crossed 1,000
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.