September 29, 2023 Friday

Related news

March 17, 2023
January 25, 2023
December 3, 2022
November 22, 2022
October 16, 2022
October 3, 2022
September 10, 2022
July 3, 2022
March 22, 2022
September 29, 2021

മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ ഭൂലോകമേ… ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

web desk
തിരുവനന്തപുരം
November 22, 2022 9:13 pm

വിനീത് ശ്രീനിവാസൻ കണ്ടെത്തിയ പ്രതിഭ സിബി മാത്യു അലക്സ് സംഗീതസംവിധാനം നിർവഹിച്ച മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ ഭൂലോകമേ എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി പ്രതിഭകളോടൊപ്പം അസിസ്റ്റൻറ് ആയി പ്രവർത്തിച്ച സിബിയുടെ ആദ്യത്തെ ഗാനമാണ് ഇത്. സിനിമ റിലീസായ സമയം തന്നെ ഒരുപാട് പ്രേക്ഷകപ്രീതി നേടിയ സിനിമയിലെ അഭിഭാജ്യ ഘടകം ആയിരുന്നു ഈ ഗാനം. വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നുണ്ട്.

സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. 2024ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകും. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തിൽ. അഭിനവ് സുന്ദർ നായകും നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിങ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികൾക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകർന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: പ്രദീപ് മേനോൻ, അനൂപ് രാജ് എം. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, സൗണ്ട് ഡിസൈൻ: രാജ് കുമാർ പി, കല: വിനോദ് രവീന്ദ്രൻ, ശബ്ദമിശ്രണം: വിപിൻ നായർ, ചീഫ് അസോ. ഡയറക്ടർ: രാജേഷ് അടൂർ, അസോ. ഡയറക്ടർ: ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീക് വാരിയർ.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് സംഘട്ടനസംവിധായകർ. വിഎഫ്എക്സ്  സൂപ്പർവൈസർ : ബോബി രാജൻ, വിഎഫ്എക്സ്: ഐറിസ് സ്റ്റുഡിയോ, ആക്സൽ മീഡിയ. ലൈൻ പ്രൊഡ്യൂസർമാർ: വിനീത് പുല്ലൂടൻ, എൽദോ ജോൺ, രോഹിത് കെ സുരേഷും വി വി ചാർലിയുമാണ് സ്റ്റിൽ, മോഷൻ ഡിസൈൻ: ജോബിൻ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലർ: അജ്മൽ സാബു. പി.ആർ.ഒ — സുനിത സുനിൽ. ഡിസൈനുകൾ: യെല്ലോടൂത്ത്സ്.

 

eng­lish sam­mury: vineeth sreeni­vasan’s movie mukun­dan unni asso­ciates lyri­cal video song released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.