മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിച്ചു നീക്കാനാണ് തമിഴ്‌നാട് അനുമതി തേടിയിരിക്കുന്നത്.
2021 നവംബറില്‍ ബേബി ഡാം ശക്തിപ്പെടുത്താന്‍ ആറ് മരങ്ങള്‍ മുറിച്ചു നീക്കാന്‍ കേരളം അനുമതി നല്‍കിയിരുന്നു. വിഷയം വിവാദമായതോടെ ഉത്തരവ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് പുനസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരിക്കുന്നത്. ബേബി ഡാം ശക്തിപ്പെടുത്താന്‍ 2006 ലും 2014 ലും സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. കേരളം ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ വാദിക്കുന്നു.
English Summary: Mullaperiyar: Tamil Nadu in Supreme Court again
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.