March 30, 2023 Thursday

Related news

March 9, 2023
March 9, 2023
December 21, 2022
June 4, 2022
March 7, 2022
October 27, 2021
September 12, 2021
June 9, 2021
June 5, 2021
May 30, 2021

മന്ത്രി മുരളീധരൻ കേരളത്തിന്റെ അംബാസിഡറെന്ന് ലീഗ് എംപി: വിശദീകരണം തേടും

Janayugom Webdesk
December 21, 2022 5:26 pm

രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് ലീഗ് എംപി പി വി അബ്ദുള്‍ വഹാബിനോട് പാര്‍ട്ടി വിശദീകരണം തേടും. അബ്ദുള്‍ വഹാബ് നടത്തിയ പരാമര്‍ശം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ഏത് സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹത്തോട് വിശദീകരണം തേടുമെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.

മുരളീധരൻ ഡല്‍ഹിയിലെ കേരളത്തിന്റെ അംബാസിഡര്‍ ആണെന്നാണ് വഹാബ് രാജ്യസഭയില്‍ പറഞ്ഞത്. മുരളീധരന് പുറമേ മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വഹാബ് പ്രശംസിച്ചിരുന്നു. നൈപുണ്യ വികസനത്തില്‍ ആ വകുപ്പിന്റെ മന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ നല്ല പദ്ധതികളാണ് നടപ്പാക്കുന്നതെന്നായിരുന്നു വഹാബ് പറഞ്ഞത്.

ഈ പ്രശംസകള്‍ വിവാദമായതോടെയാണ് ലീഗ് നേതൃത്വം ഇടപെട്ടത്. ബിജെപിയെ ശക്തമായി വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. അതിനിടയിലാണ് ഒരു ലീഗ് എംപി തന്നെ കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രംഗത്തെത്തിയത്.

Eng­lish Sum­mery: Mus­lim League Seeks Expla­na­tion From P V Abdul Vahab MP On Apprais­ing Min­is­ter V Muraleedharan

You May Also Like This Video

<iframe width=“647” height=“364” src=“https://www.youtube.com/embed/rrfKnBDqoKk” title=“സിനിമയിലൂടെ പ്രചരിപ്പിക്കേണ്ടത് വെറുപ്പും വിദ്വേഷവുമല്ല | ചൈതന്യ തമാന്നേ | CHAITHANYA TAMAHNE” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.